ലോകകപ്പ് യോഗ്യതാ പോരാട്ടം: ഡിബാലയും ഇക്കാർഡിയും ഇല്ലാതെ അർജന്റീന

By Web TeamFirst Published May 17, 2021, 12:03 PM IST
Highlights

ലിയോണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ട്. അതേസമയം യുവതാരങ്ങളായ പൗളോ ഡിബാലയെയും മൗറോ ഇക്കാർഡിയെയും ഒഴിവാക്കി.

ബ്യുനസ് ആയേഴ്‌സ്: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു. ചിലിക്കും കൊളംബിയക്കും എതിരെ അടുത്തമാസം നടക്കുന്ന മത്സരങ്ങൾക്കുള്ള 30 അംഗ ടീമിനെയാണ് കോച്ച് ലിയോണൽ സ്കലോണി പ്രഖ്യാപിച്ചത്.

ലിയോണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ട്. അതേസമയം യുവതാരങ്ങളായ പൗളോ ഡിബാലയെയും മൗറോ ഇക്കാർഡിയെയും ഒഴിവാക്കി. എന്നാൽ യുവതാരങ്ങളിൽ ശ്രദ്ധേയനായ ലൗതാരോ മാർട്ടിനെസ് ടീമിൽ ഇടം നേടി.

ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീന ജൂൺ നാലിന് ചിലി യെയും ഒൻപതിന് കൊളംബിയയേയും നേരിടും. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത പോരട്ടങ്ങളിൽ നാലു കളികളിൽ മൂന്ന് ജയവുമായി രണ്ടാം സ്ഥാനത്താണ് 10 പോയന്റുള്ള അർജന്റീന ഇപ്പോൾ. നാലു കളികളിൽ നാലും ജയിച്ച ബ്രസീൽ ആണ് 12 പോയന്റുമായി ഗ്രുപ്പിൽ ഒന്നാമത്. ഇക്വഡോർ ആണ് ഗ്രുപ്പിൽ മൂന്നാം സ്ഥാനത്ത്. മുന്നിലെത്തുന്ന നാലു ടീമുകൾക്കാണ് ഗ്രുപ്പിൽ നിന്ന് നേരിട്ട് യോഗ്യത ഉറപ്പാക്കാൻ കഴിയുക.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള അർജന്റീന ടീംMarcos Acuna, Sergio Aguero, Lucas Alario, Emiliano Buendia, Angel Correa, Joaquin Correa, Rodrigo De Paul, Angel Di Maria, Nicolas Dominguez, Juan Foyth, Alejandro Gomez, Nicolas Gonzalez, Giovanni Lo Celso, Agustin Marchesin, Emiliano Martinez, Lautaro Martinez, Lisandro Martinez, Lucas Martinez Quarta, Lionel Messi, Nahuel Molina, Juan Musso, Guido Rodriguez, Cristian Romero, Lucas Ocampos, Nicolas Otamendi, Exequiel Palacios, Jose Luis Palomino, Leandro Paredes, German Pezzella, Nicolas Tagliafico.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona.

click me!