ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ചു; സൂപ്പര്‍ കപ്പ് എഫ്‌സി ഗോവയ്ക്ക്

By Web TeamFirst Published Apr 13, 2019, 11:11 PM IST
Highlights

ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി എഫ്‌സി ഗോവ സൂപ്പര്‍ കപ്പ് കിരീടമുയര്‍ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ വിജയം. കോറോ, ബ്രണ്ടഡന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഗോവയുടെ ഗോള്‍ നേടിയത്.

ഭുവനേശ്വര്‍: ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി എഫ്‌സി ഗോവ സൂപ്പര്‍ കപ്പ് കിരീടമുയര്‍ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ വിജയം. കോറോ, ബ്രണ്ടഡന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഗോവയുടെ ഗോള്‍ നേടിയത്. ചെന്നൈയിന് വേണ്ടി റാഫേല്‍ അഗസ്റ്റോയാണ് ഒരു ഗോള്‍ തിരിച്ചടിച്ചത്. 

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 52ാം മിനിറ്റില്‍ കോറോ ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ അഗസ്റ്റോയിലൂടെ ചെന്നൈയില്‍ തിരിച്ചടിച്ചു. എന്നാല്‍ 11 മിനിറ്റ് മാത്രമാണ് ചെന്നൈയുടെ ആഘോഷത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ബ്രണ്ടന്‍ ഗോവയുടെ വിജയഗോള്‍ നേടി. എഡു ബേഡിയയുടെ പാസില്‍ നിന്നായിരുന്നു ഗോവയുടെ വിജയഗോള്‍. നേരത്തെ ഐഎസ്എല്‍ ഫൈനലില്‍ ബാംഗ്ലൂര്‍ എഫ്‌സിയോട് തോറ്റിരുന്നു ഗോവ.

click me!