കൊവിഡ് 19: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇത്തവണയില്ല

Published : May 13, 2020, 08:21 PM IST
കൊവിഡ് 19: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇത്തവണയില്ല

Synopsis

ലിയോണല്‍ മെസിയാണ് കഴിഞ്ഞ വര്‍ഷം ജേതാവായിരുന്നത്. മെസി ഫിഫയുടെ ബെസ്റ്റായി തന്നെ തുടരും.

സൂറിച്ച്: ഈ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഒഴിവാക്കി. സെപ്റ്റംബറില്‍ മിലാനിലാണ് പുരസ്‌കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം പുരസ്‌കാരം നല്‍കേണ്ടെന്ന് തീരുമാനിക്കുകയാണെന്ന് ഫിഫ വ്യക്തമാക്കി. 

ലിയോണല്‍ മെസിയാണ് കഴിഞ്ഞ വര്‍ഷം ജേതാവായിരുന്നത്. മെസി ഫിഫയുടെ ബെസ്റ്റായി തന്നെ തുടരും. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെതര്‍ലന്‍ഡ്‌സ് വിര്‍ജില്‍ വാന്‍ ഡെയ്ക്ക് എന്നിവരെ പിന്തള്ളിയാണ് മെസി ജേതാവായത്.

2016ലാണ് ഫിഫ ദ ബെസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തുടങ്ങിയത്.  യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം മാറ്റിവെക്കുമോയെന്നുള്ളത് ഇതുവരെ തീരുമാനമായിട്ടില്ല.

PREV
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍