
അബുദാബി: ഫിഫ ക്ലബ് ലോകകപ്പിൽ (FIFA Club World Cup) ചെൽസി (Chelsea FC) ചാമ്പ്യൻമാർ. ഫൈനലിൽ ബ്രസീലിയൻ ക്ലബ് പാൽമിറാസിനെ (Palmeiras) ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. 55-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു (Romelu Lukaku), അധികസമയത്ത് കയ് ഹവെർട്സ് (Kai Havertz) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. പെനാൽറ്റിയിലേക്ക് നീങ്ങാൻ മൂന്നുമിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ചെൽസിയുടെ വിജയഗോൾ.
64-ാം മിനിറ്റിൽ റാഫേൽ വെയ്ഗയാണ് പാൽമിറാസിന്‍റെ ഗോൾ നേടിയത്. നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോൾ വീതം നേടിയപ്പോഴാണ് മത്സരം അധികസമയത്തിലേക്ക് നീണ്ടത്.
അതേസമയം ജർമൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് അപ്രതീക്ഷിത തോൽവി. ബോക്കം രണ്ടിനെതിരെ നാല് ഗോളിന് ബയേണിനെ തോൽപിച്ചു. ക്രിസ്റ്റഫർ അന്റ്‍വി അഡ്ജേ, യുർഗൻ ലൊക്കാഡിയ, ക്രിസ്റ്റ്യൻ ഗംബോവ, ഗെറിറ്റ് ഹോൾട്ട്മാൻ എന്നിവരാണ് ബോക്കമിന്‍റെ സ്കോറർമാർ. ആദ്യപകുതിയിലായിരുന്നു നാല് ഗോളും. റോബർട്ട് ലെവൻഡോവ്സ്കിയാണ് ബയേണിന്റെ രണ്ട് ഗോളും നേടിയത്.
സീസണിലെ നാലാം തോൽവി നേരിട്ടെങ്കിലും 52 പോയിന്റുമായി ബയേൺ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 28 പോയിന്റുള്ള ബോക്കം പതിനൊന്നാം സ്ഥാനത്തേക്കുയർന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!