
സൂിച്ച്: ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 104ാം സ്ഥാനത്തേക്ക് കയറി. ഗ്രൂപ്പ് ചാംപ്യന്മാരായി ഏഷ്യൻകപ്പിന് യോഗ്യത ഉറപ്പാക്കിയ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ റാങ്കിംഗില്‍ പിന്നിലുള്ള അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ്, കംബോഡിയ ടീമുകള്‍ക്കെതിരെ ആണ് ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയത്.
ലോകകപ്പ് പ്ലേ ഓഫില്‍ കോസ്റ്റോറിക്കയോട് ഒരു ഗോളിന് തോറ്റ് യോഗ്യത നഷ്ടമായ ന്യൂസിലന്‍ഡിന് ഒരു സ്ഥാനം മാത്രം പിന്നിലാണ് ഇന്ത്യ. ഏഷ്യയില്‍ ഇന്ത്യയുടെ റാങ്കിംഗ് 19-ാം സ്ഥാനത്ത് തന്നെയാണ്. ഏഷ്യന്‍ ടീമുകളില്‍ 23-ാം സ്ഥാനത്തുള്ള ഇറാനാണ് ഫിഫ റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ളത്.
ലെവന്‍ഡോസ്‌ക്‌സിക്ക് പകരക്കാരനായി മാനെ ബയേണില്‍; നന്ദി അറിയിച്ച് ലിവര്‍പൂള്‍
ലോകകപ്പ് പടിവാതിലിൽ നിൽക്കെ റാങ്കിംഗില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്നതാണ് ബ്രസീലിന്‍റെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. ബെൽജിയമാണ് ബ്രസീലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത്. ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ കിരീടം സ്വന്തമാക്കിയ അർജന്‍റീന, ഫ്രാൻസിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. യുവേഫ നേഷൻസ് ലീഗിൽ തുടർതോൽവികളേറ്റുവാങ്ങിയതാണ് ലോകചാംപ്യമാരായ ഫ്രാന്‍സിന് തിരിച്ചടിയായത്.
ഇംഗ്ലണ്ട്, സ്പെയിൻ,ഇറ്റലി,നെതർലൻഡ്സ് പോർച്ചുഗൽ,ഡെൻമാർക്ക് ടീമുകളാണ് യഥാക്രമം ആദ്യപത്തിലുള്ളത്. ഓഗസ്റ്റ് 25നാണ് ഇനി ഫിഫ റാങ്കിംഗ് പുതുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!