അണ്ടര്‍ 17 വനിതാ ലോകകപ്പ്: ഫൈവ് സ്റ്റാര്‍ ബ്രസീല്‍; ഇന്ത്യക്ക് തോല്‍വിയോടെ മടക്കം

Published : Oct 17, 2022, 10:38 PM IST
അണ്ടര്‍ 17 വനിതാ ലോകകപ്പ്: ഫൈവ് സ്റ്റാര്‍ ബ്രസീല്‍; ഇന്ത്യക്ക് തോല്‍വിയോടെ മടക്കം

Synopsis

കളി തുടങ്ങി പതിനൊന്നാം മിനിറ്റില്‍ ബെര്‍ക്കോണിലൂടെ ബ്രസീല്‍ ഇന്ത്യന്‍ പോസ്റ്റില്‍ പന്തെത്തിച്ചു. എന്നാല്‍ പിന്നീട് ബ്രസീലിന ഗോളടിപ്പിക്കാന്‍ അനുവദിക്കാതിരുന്ന ഇന്ത്യന്‍ കൗമാര നിര കടുത്ത ചെറുത്തുനില്‍പ്പാണ് പുറത്തെടുത്തത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് അലീനിലൂടെ രണ്ടാം ഗോള്‍ നേടി ബ്രസീല്‍ ആധിപത്യം ഉറപ്പിച്ചു.  

ഭുബനേശ്വര്‍: അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ മടക്കം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കരുത്തരായ ബ്രസീല്‍ ഇന്ത്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി. ആദ്യ മത്സരത്തില്‍ അമേരികയോട് എട്ടു ഗോളിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് മൂന്ന് ഗോളിന് തോറ്റിരുന്നു. ഇതോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ച ഇന്ത്യക്ക് ബ്രസീലിനെതിരെയുള്ള മത്സരഫലം അപ്രസക്തമായിരുന്നു.

കളി തുടങ്ങി പതിനൊന്നാം മിനിറ്റില്‍ ബെര്‍ക്കോണിലൂടെ ബ്രസീല്‍ ഇന്ത്യന്‍ പോസ്റ്റില്‍ പന്തെത്തിച്ചു. എന്നാല്‍ പിന്നീട് ബ്രസീലിന ഗോളടിപ്പിക്കാന്‍ അനുവദിക്കാതിരുന്ന ഇന്ത്യന്‍ കൗമാര നിര കടുത്ത ചെറുത്തുനില്‍പ്പാണ് പുറത്തെടുത്തത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് അലീനിലൂടെ രണ്ടാം ഗോള്‍ നേടി ബ്രസീല്‍ ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലോംഗ് റേഞ്ചറിലൂടെ അലീനിലൂടെ ബ്രസീല്‍ ലീഡുയര്‍ത്തി. പകരക്കാരിയായ ലാറ രണ്ടു ഗോള്‍ കൂടി നേടിബ്രസീലിന്‍റെ ഗോള്‍ പട്ടിക തികച്ചു. ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്‍റെ അഞ്ചാം ഗോള്‍. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും ഇന്ത്യന്‍ താരം നേഹക്ക് അത് മുതലാക്കാനായില്ല.

ലോകകപ്പ് ഖത്തറിലാണെങ്കിലും മലപ്പുറത്ത് നെഞ്ചിലാണ് കളി; മിനി ഖത്തറായി പാലപ്പുറം, തുടങ്ങിയത് 'കൊടി' യുദ്ധത്തില്‍

ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്‍റെ എതിരാളികള്‍. 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലെത്തുക. ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് ബ്രസീലും അമേരിക്കയും ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ഇന്ത്യക്കൊപ്പ മൊറോക്കോയെ ക്വാര്‍ട്ടറിലെത്താതെ പുറത്തായി. ബ്രസീലിനും അമേരിക്കക്കും ഏഴ് പോയന്‍റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയിലാണ് അമേരിക്ക ബ്രസീലിനെ പിന്തള്ളിയത്.

ഗ്രൂപ്പ് ബിയില്‍ നിന്ന് ജര്‍മനിയും നൈജീരിയയും ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ഗ്രൂപ്പ് സിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. രണ്ട് മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ കൊളംബിയ, സ്പെയിന്‍, മെക്സിക്കോ, ചൈന ടീമുകള്‍ക്ക് മൂന്ന് പോയന്‍റ് വീതമുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്ന് ജപ്പാന്‍ ആണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ച മറ്റൊരു ടീം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത