ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍; ഈ മൂന്ന് താര പോരാട്ടങ്ങള്‍ എഴുതിവച്ചോ, മൈതാനത്ത് തീപാറും

By Jomit JoseFirst Published Dec 8, 2022, 3:52 PM IST
Highlights

മത്സരത്തില്‍ നേരിയ മേല്‍ക്കൈ ബ്രസീലിനുണ്ട് എന്ന് വിശ്വസിക്കുമ്പോഴും കടുത്ത വ്യക്തിഗത പോരാട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്

ഖത്തര്‍: ഫിഫ ലോകകപ്പില്‍ നാളെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുകയാണ്. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള ബ്രസീലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ക്രൊയേഷ്യ വരുന്നതെങ്കില്‍ ദക്ഷിണ കൊറിയയെ 4-1ന് വീഴ്‌ത്തിയാണ് ബ്രസീലിന്‍റെ വരവ്. മത്സരത്തില്‍ നേരിയ മേല്‍ക്കൈ ബ്രസീലിനുണ്ട് എന്ന് വിശ്വസിക്കുമ്പോഴും കടുത്ത വ്യക്തിഗത പോരാട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. 

നെയ്‌മര്‍-മാര്‍സലോ ബ്രോസവിച്ച്

പരിക്കില്‍ നിന്നുള്ള മടങ്ങിവരവില്‍ എത്രത്തോളം അപകടകാരിയാണ് താനെന്ന് നെയ്‌മര്‍ ജൂനിയര്‍ ദക്ഷിണ കൊറിയക്ക് എതിരായ മത്സരത്തില്‍ തെളിയിച്ചുകഴിഞ്ഞു. ബ്രസീലിന്‍റെ കളിയുടെ ചരട് നെയ്‌മറുടെ കാലുകളിലാണ്. ഗോള്‍ നേടുന്നതിനൊപ്പം അവസരങ്ങള്‍ ഒരുക്കാനും കേമനായ നെയ്‌മറെ പിടിച്ചുകെട്ടുകയാവും ബ്രോസവിച്ചിന് മുന്നിലുള്ള വലിയ വെല്ലുവിളി. പ്രതിരോധത്തില്‍ മികച്ച പൊസിഷന്‍ സൂക്ഷിക്കുന്ന താരമാണ് ബ്രോസവിച്ച്. നെയ്‌മറെ പിടിച്ചുകെട്ടാന്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം ബ്രോസവിച്ചിന് പുറത്തെടുത്തേ മതിയാവൂ. 

ഇവാന്‍ പെരിസിച്ച്- എഡര്‍ മിലിറ്റാവോ

മറുവശത്ത് ക്രൊയേഷ്യയുടെ ഗോളടി പ്രതീക്ഷകള്‍ ഇവാന്‍ പെരിസിച്ചിനെ ചുറ്റിപ്പറ്റിയാണ്. ഫൈനല്‍ തേഡില്‍ അപകടകാരിയായ പെരിസിച്ചിന് പരിചയസമ്പത്ത് മുതല്‍ക്കൂട്ടാവും. കരുത്തുറ്റ ബ്രസീലിയന്‍ പ്രതിരോധത്തിലെ മിലിറ്റാവോയ്ക്ക് വെല്ലുവിളി സൃഷ്‌ടിക്കാന്‍ പെരിസിച്ചിനായേക്കും. 

റിച്ചാര്‍ലിസണ്‍-ഡീജന്‍ ലോവ്‌റന്‍

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കര്‍ റിച്ചാര്‍ലിസനാണ്. സാംബാ താളത്തോടെയുള്ള റിച്ചിയുടെ ഗോളടി മികവ് ഇതിനകം ആരാധകര്‍ കണ്ടുകഴിഞ്ഞു. ഇതിനകം മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ ക്രൊയേഷ്യക്ക് റിച്ചാര്‍ലിസണ് പിടിയിടുക എളുപ്പമാവില്ല. പരിചയസമ്പന്നനായ ലെവ്‌റന് പിടിപ്പത് പണി ആക്രമണത്തില്‍ റിച്ചാര്‍ലിസണ്‍ നല്‍കാനിടയുണ്ട്. ഇരു ടീമുകളും തമ്മില്‍ അതിനാല്‍ തന്നെ വാശിയേറിയ പോരാട്ടം എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കാം. 

അര്‍ജന്‍റീനയ്ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡിഫിബ്രിലേറ്ററുമായി കളിക്കാൻ ഡ‍ച്ച് താരത്തിന് അനുമതി

click me!