എംബാപ്പെയെ പൂട്ടാന്‍ ഇംഗ്ലണ്ടിനായി തന്ത്രമൊരുക്കുന്നത് സാക്ഷാല്‍ മെസിയെ വരച്ച വരയില്‍ നിര്‍ത്തിയ പരിശീലകന്‍

By Web TeamFirst Published Dec 10, 2022, 11:43 AM IST
Highlights

ആഷ്ലി കോളിനെ വച്ചുള്ള നീക്കത്തിൽ മെസിയും ബാഴ്സലോണയും പതറിയിപ്പോൾ ചെൽസിക്ക് കിട്ടിയത് ചാംപ്യൻസ് ലീഗ് കിരീടം. ഇംഗ്ലണ്ടിന്റെ സമീപകാല നേട്ടങ്ങൾക്കാം പിന്നിൽ ഹോളണ്ടിന്റെ മാസ്റ്റര്‍മൈൻഡുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട് സെമിയിലെത്തിയതും യൂറോ കപ്പിലെ ഫൈനൽ പ്രവേശവുമെല്ലാം ഇതിന് സാക്ഷ്യം.

ദോഹ: ലോകകപ്പിൽ ഗോളടിച്ച് മുന്നേറുന്ന കിലിയൻ എംബപ്പയെ പിടിച്ചുകെട്ടാൻ പെടാപ്പാട് പെടുകയാണ് എതിരാളികൾ. എന്നാൽ എംബപ്പെയ്ക്കുള്ള മരുന്ന് കയ്യിലുണ്ടെന്നാണ് ഇംഗ്ലണ്ട് പറയുന്നത്. അതിനുള്ള ആളും സെറ്റാണ്. മെരുങ്ങാത്ത കുതിരയെ പോലെ കുതറിത്തെറിച്ച് മുന്നേറുന്ന കിലിയൻ എംബപ്പെയെ നിസഹായരായി നോക്കി നിൽക്കുന്ന എതിരാളികളെയാണ് ലോകകപ്പിൽ ഇതുവരെ കണ്ടത്.

ലോകകിരീടം നിലനിര്‍ത്താമെന്ന ഫ്രാൻസിന്‍റെ പ്രതീക്ഷകൾ എംബപ്പെയുടെ ഈ കുതിപ്പിലാണ്. എന്നാൽ അങ്ങനെ എംബപ്പെയെ വിടാനാവില്ലെന്ന് ക്വാര്‍ട്ടറിലെ എതിരാളികളായ ഇംഗ്ലണ്ട്. എംബപ്പെയെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങൾ മെനയാൻ ഇംഗ്ലണ്ട് പരിശീലകൻ ഗാരി സൗത്ത് ഗേറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത് വിശ്വസ്തനായ സ്റ്റീവൻ ഹോളണ്ടിനെ. ചില്ലറക്കാരനല്ല സ്റ്റീവൻ ഹോളണ്ട്. പത്ത് കൊല്ലങ്ങൾക്ക് മുമ്പ് ചെൽസി സഹ പരിശീലകനായിരിക്കെ ഹോളണ്ടിന്‍റെ തന്ത്രങ്ങൾ വരച്ച വരയിൽ നിര്‍ത്തിയത് സാക്ഷാൽ ലിയോണൽ മെസിയെ.

റഫറി പുറത്തെടുത്തത് 16 കാര്‍ഡുകള്‍! അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരം ലോകകപ്പിലെ റെക്കോര്‍ഡ് പുസ്തകത്തില്‍

ആഷ്ലി കോളിനെ വച്ചുള്ള നീക്കത്തിൽ മെസിയും ബാഴ്സലോണയും പതറിയിപ്പോൾ ചെൽസിക്ക് കിട്ടിയത് ചാംപ്യൻസ് ലീഗ് കിരീടം. ഇംഗ്ലണ്ടിന്റെ സമീപകാല നേട്ടങ്ങൾക്കാം പിന്നിൽ ഹോളണ്ടിന്റെ മാസ്റ്റര്‍മൈൻഡുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട് സെമിയിലെത്തിയതും യൂറോ കപ്പിലെ ഫൈനൽ പ്രവേശവുമെല്ലാം ഇതിന് സാക്ഷ്യം.

അണ്ടര്‍ 21 ടീമിനെപരിശീലിപ്പിക്കുന്ന ഹോളണ്ട് യുവതാരങ്ങളെ കണ്ടെത്തുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും അഗ്രഗണ്യനാണ്. മെസിയെ വീഴ്ത്തിയ തന്ത്രം അൽ ബെയ്ത്തിൽ എംബപ്പക്കെതിരെ കൂടി വിജയിപ്പിക്കാനായാൽ ഹോളണ്ടിന് അത് മറ്റൊരു പൊൻതൂവൽ കൂടിയാവും. ഇംഗ്ലണ്ട്-ഫ്രാന്‍സ് പോരാട്ടത്തില്‍ ജയിക്കുന്നവര്‍ ആദ്യ സെമിയിലെ വിജയികളായ പോര്‍ച്ചുഗല്‍-മൊറോക്കോ ക്വാര്‍ട്ടറിലെ വിജയികളെ നേരിടും.

Powered By

ഇതാണ് ക്യാപ്റ്റന്‍! മെസി വിജമാഘോഷിച്ചത് ഗ്രൗണ്ടില്‍ ഏകനായ എമി മാര്‍ട്ടിനസിനൊപ്പം- വൈറല്‍ വീഡിയോ

click me!