അര്‍ജന്‍റീനന്‍ താരത്തിന്‍റെ ഗോളിന് ബ്രസീലിയന്‍ ഇതിഹാസത്തിന്‍റെ പ്രശംസ! ഇതിനേക്കാള്‍ മനോഹരമായി എന്തുണ്ട് ലോകമേ

Published : Dec 14, 2022, 02:31 AM ISTUpdated : Dec 14, 2022, 02:08 PM IST
അര്‍ജന്‍റീനന്‍ താരത്തിന്‍റെ ഗോളിന് ബ്രസീലിയന്‍ ഇതിഹാസത്തിന്‍റെ പ്രശംസ! ഇതിനേക്കാള്‍ മനോഹരമായി എന്തുണ്ട് ലോകമേ

Synopsis

ഒരു അര്‍ജന്‍റീനന്‍ താരത്തിന്‍റെ ഗോളിന് ബ്രസീലിയന്‍ ഇതിഹാസത്തിന്‍റെ പ്രശംസ

ദോഹ: റൊണാള്‍ഡീഞ്ഞോ, ഫുട്ബോള്‍ ചരിത്രത്തിന് മറക്കാനാവാത്ത പേര്. ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ സെമി മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ഇതിഹാസ താരങ്ങളുടെ കൂട്ടത്തില്‍ റൊണാള്‍ഡീഞ്ഞോയുമുണ്ടായിരുന്നു. സാക്ഷാല്‍ റൊണാള്‍‍ഡോ ഫിനോമിനയും ഡേവിഡ് ബെക്കാമുമെല്ലാം ഇടംപിടിച്ച വിഐപി സീറ്റുകളില്‍ താരമായത് ഡീഞ്ഞോയാണ്. അതും ഫുട്ബോളിനോടുള്ള തന്‍റെ അടങ്ങാത്ത സ്നേഹം മൈതാനത്ത് പ്രകടിപ്പിച്ച് ഒരു അര്‍ജന്‍റീന്‍ താരത്തിന് തന്‍റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ നിറകയ്യടികളുമായി. 

39-ാം മിനുറ്റില്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്‍റീനയുടെ ജൂലിയന്‍ ആല്‍വാരസ് മൈതാന മധ്യത്തിന് അപ്പുറം നിന്നുള്ള സോളോ റണ്ണിലൂടെ വണ്ടര്‍ ഗോള്‍ നേടുമ്പോള്‍ കയ്യടിച്ച് പ്രശംസിക്കുകയായിരുന്നു ആരാധകരുടെ പ്രിയ ഡീഞ്ഞോ. ഒരു അര്‍ജന്‍റീനന്‍ താരത്തിന്‍റെ ഗോളിന് ബ്രസീലിയന്‍ ഇതിഹാസത്തിന്‍റെ പ്രശംസ. ഡീഞ്ഞോയുടെ മാതൃകയെ വാഴ്‌ത്തുകയാണ് ഫുട്ബോള്‍ പ്രേമികള്‍. ക്രൊയേഷ്യക്കെതിരായ സെമിയിലെ മറ്റൊരു ഗോള്‍ സ്‌കോററായ ലിയോണല്‍ മെസിക്കും മറക്കാനാവാത്ത പേരാണ് റൊണാള്‍ഡീഞ്ഞോ. ബാഴ്‌സലോണയില്‍ മെസി കളിയാരംഭിച്ചത് ഡീഞ്ഞോയുടെ കുഞ്ഞനുജനായാണ്. 

സോളോ തന്നെ, ഒന്നൊന്നര സോളോ

എല്ലാം ഒറ്റ സെക്കന്‍ഡിലാണ് മാറിമറിഞ്ഞത്. പന്ത് കാല്‍ക്കലുണ്ടായിരുന്നത് ക്രൊയേഷ്യയുടെ പക്കല്‍. എന്നാല്‍ അര്‍ജന്‍റീനന്‍ ബോക്‌സിന് തൊട്ട് പുറത്ത് വച്ച് പന്ത് കാല്‍ക്കല്‍ കിട്ടിയ ജൂലിയന്‍ ആല്‍വാരസ് മിസൈല്‍ പോലെ മധ്യവര താണ്ടി കുതിച്ചു. പോയ പോക്കില്‍ ബ്രേക്ക് ഇടാന്‍ നോക്കിയ ക്രൊയേഷ്യന്‍ പ്രതിരോധക്കോട്ട പൊളിച്ചടുക്കി. മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് സോസായേയും ലിവാകോവിച്ചിനേയും വകഞ്ഞുമാറി പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിമാരില്‍ ഒരാള്‍ എന്ന വിശേഷണം നേടിയ ലിവാകോവിച്ചിന് ഒന്നും ചെയ്യാനായില്ല. ഖത്തര്‍ ലോകകപ്പില്‍ പേരുകേട്ട ക്രൊയേഷ്യന്‍ പ്രതിരോധം പൊളിക്കുകയായിരുന്നു ഈ ഗോള്‍. 

ലുസൈലില്‍ അര്‍ജന്‍റീനന്‍ അഴിഞ്ഞാട്ടം; മെസിക്കും ആല്‍വാരസിനും ഗോള്‍

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും