ലോകകപ്പ് ലൂസേഴ്‌സ് ഫൈനൽ: ഫ്രാൻസിനെ കാഴ്‌ചക്കാരാക്കി ഇംഗ്ലണ്ടിന്റെ തേരോട്ടം: ആദ്യപകുതിയിൽ 0-4; സാക്കയ്ക്ക് ഇരട്ട ഗോൾ

Published : Jul 19, 2026, 03:40 AM IST
France vs England Fifa World cup Losers Final

Synopsis

ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് ആദ്യ പകുതിയിൽ 4-0ന് മുന്നിലാണ്. ഡിക്ലാൻ റൈസ്, കോൻസ, സാക്ക (2) എന്നിവർ ഇംഗ്ലണ്ടിനായി ഗോളുകൾ നേടി. സൂപ്പർ താരം എംബാപ്പെയുടെ സാന്നിധ്യത്തിലും ഫ്രാൻസിന് ആദ്യ പകുതിയിൽ തിളങ്ങാനായില്ല.

മയാമി: ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ഫ്രാൻസിനെതിരെ ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കം. മയാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇംഗ്ലണ്ട് മുന്നിലാണ്. നായകൻ ഹാരി കെയ്‌നെ ബെഞ്ചിലിരുത്തി ഡിക്ലാൻ റൈസിന് ക്യാപ്റ്റൻ തൊപ്പി നൽകിയുള്ള തികച്ചും വ്യത്യസ്തമായ ഒരു ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ക്യാപ്റ്റൻ ഡിക്ലാൻ റൈസിലൂടെ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടി. ഫ്രാൻസിൻ്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി കോൻസ ഇംഗ്ലണ്ടിന് വേണ്ടി 18ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 37, 45+1 മിനിറ്റുകളിൽ രണ്ട് തവണ വല കുലുക്കി സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് 4-0 ആയി ഉയർത്തി.

ഫ്രഞ്ച് കോച്ചായിട്ടുള്ള തന്റെ 14 വർഷം നീണ്ട കരിയറിലെ അവസാന മത്സരത്തിനാണ് ദിദിയർ ദെഷാംപ്സ് ഇന്ന് ഫ്രാൻസിനെ നയിക്കുന്നത്. സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നേറ്റനിരയിലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ തകർപ്പൻ അക്രമണ ശൈലിക്ക് മുന്നിൽ ആദ്യ പകുതിയിൽ ഫ്രാൻസിന് ഒന്നും ചെയ്യാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾക്ക് മുൻപ് സ്പെയിന് അപ്രതീക്ഷിത തിരിച്ചടി: പരിശീലന സെഷൻ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ചു
ലാമിന്‍ യമാലിന് പുത്തന്‍ ലുക്ക്; ബാര്‍ബര്‍ എത്തിയത് റോള്‍സ് റോയ്സില്‍ -വീഡിയോ