
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുന്നോടിയായി സ്പാനിഷ് കൗമാര താരം ലാമിന്‍ യമാല്‍ പുത്തന്‍ ലുക്കില്‍. മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ ലുക്ക് മാറ്റുന്നത് പതിവാണെങ്കിലും, യമാലിന്റെ മുടി വെട്ടാന്‍ ബാര്‍ബര്‍ എത്തിയത് റോള്‍സ് റോയ്സ് കാറിലാണെന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.
അമേരിക്കയിലെ പ്രശസ്തനായ ബാര്‍ബര്‍ ബ്രയാന്‍ ഗ്വാര്‍ഡാഡോയാണ് സ്പാനിഷ് ടീമിന് ഈ വേനല്‍ക്കാലത്ത് ഹെയര്‍ കട്ടിംഗിന് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച ടീം ഹോട്ടലിലെത്തിയ ബ്രയാന്‍, ആഡംബര കാറായ റോള്‍സ് റോയ്സില്‍ വന്നിറങ്ങുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. യമാലിന് ഹെയര്‍കട്ട് നല്‍കിയതിന് പിന്നാലെ താരത്തിന്റെ ഒപ്പുള്ള ജഴ്‌സിയും അദ്ദേഹം സമ്മാനമായി വാങ്ങി.
Lamine Yamal’s barber pulled up in a Rolls-Royce to give him a haircut. 😮💨 pic.twitter.com/eqNENiOZqK
— RUTH 🇨🇦 (@it_Rutie) July 17, 2026
ലോകകപ്പ് ഫൈനലില്‍ ലാമിന്‍ യമാലിനെ നേരിടാന്‍ അര്‍ജന്റീന തയ്യാറെടുക്കുമ്പോള്‍, താരത്തെ വാനോളം പുകഴ്ത്തുകയാണ് ലയണല്‍ മെസി. 'യമാല്‍ ശരിക്കും അത്ഭുതകരമാണ്. ഞാന്‍ ഏറെ സ്‌നേഹിക്കുന്ന ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്നതുകൊണ്ട് തന്നെ അവന്റെ വളര്‍ച്ച ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചരിത്രപരമായ നേട്ടത്തിലേക്ക് കുതിക്കുന്ന അവനെ തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.' മെസി പറഞ്ഞു.
2010ന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ഫിഫ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഫ്രാന്‍സിനെതിരായ സെമിഫൈനലില്‍ 2-0 എന്ന സ്‌കോറിനായിരുന്നു അവരുടെ ജയം. ലാമിന്‍ യമാല്‍ നേടിയ പെനാല്‍റ്റിയും പെഡ്രോ പോറോയുടെ ഗോളുമാണ് സ്‌പെയിനിനെ ഫൈനലിലെത്തിച്ചത്.
മറുഭാഗത്ത്, ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 2-1 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഫൈനലിലേക്ക് മുന്നേറിയത്. എന്‍സോ ഫെര്‍ണാണ്ടസും ലൗതാരോ മാര്‍ട്ടിനെസുമാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ ഇതോടെ വീണ്ടും തകര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!