
ഫിലാഡൽഫിയ: ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്- മൊറോക്കോ പോരാട്ടം. ഇന്നല്ലേ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ പരാഗ്വയ്‌യെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് തങ്ങളുടെ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച മൊറോക്കോ ഇന്നലെ ആദ്യം ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരുന്നു. 2022 റഷ്യൻ ലോകകപ്പിൽ സെമിയിൽ മൊറോക്കോയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഫ്രാൻസ്. ജൂലൈ 10 പുലർച്ചെ 1:30 നാണ് മത്സരം.
ഖത്തർ ലോകകപ്പിലെ സെമിയിൽ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു അന്ന് ഫ്രാൻസിന്റെ വിജയം. തിയോ ഹെർണാണ്ടസിന്റെയും, കാലോ മുവാനിയുടെയും മികച്ച ഗോളുകളാണ് അന്ന് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഫ്രാൻസിനെതിരെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിര്ഭാഗയ്ൻ കൊണ്ട് മാത്രമാണ് മൊറോക്കോയ്ക്ക് അന്ന് ഗോൾ നേടാൻ കഴിയാതെ പോയത്. ലോകകപ്പിൽ ആദ്യമായി സെമിയിൽ എത്തുന്ന ആഫ്രിക്കൻ- അറബ് രാജ്യമെന്ന റെക്കോർഡ് കൂടിയാണ് മൊറോക്കോ അന്ന് കുറിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഇപ്പോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ മൊറോക്കോ കയറുന്നത്.
ഈ ലോകകപ്പിൽ തോൽവിയറിയാതെയാണ് മൊറോക്കോയും ഫ്രാൻസും ക്വാർട്ടറിൽ എത്തിയത്. ഇത്തവണ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഫ്രാൻസ്. സൂപ്പർതാരം എംബാപെയുടെ മിന്നും പ്രകടനമാണ് ഫ്രാൻസിന്റെ കറുത്ത. കൂടാതെ ഉസ്മാൻ ഡംബലെയും മൈക്കിൾ ഒലീസെയും മിന്നും ഫോമിലാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ ഇതുവരെ തോൽവിയറിയാതെയാണ് എത്തിയത്. ക്യാപ്റ്റൻ ഹക്കിമിയുടെ മിന്നും ഫോമിലാണ് മൊറോക്കോയുടെ പ്രതീക്ഷ. അതേസമയം ഇസ്മായിൽ സായിബാരിക്ക് ഇന്നലെ പരിക്കേറ്റത് മൊറോക്കോയെ സംബന്ധിച്ച ആശങ്കയുണർത്തുന്നതാണ്. ഔനാഹിയുടെ ഇരട്ട ഗോളിലാണ് മൊറോക്കോ ഇന്നലെ കാനഡയെ തുരത്തിയത്. റയൽ മാഡ്രിഡ് താരം ബ്രാഹിം ഡയസും, ഗോൾ കീപ്പർ യാസിൻ ബോണോയും മിന്നും ഫോമിലുള്ളത് മൊറോക്കോയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!