"പന്തുകൊണ്ടൊരു നേർച്ച"; ഫാസിസത്തിനെതിരെ പ്രതിഷേധിക്കാന്‍ കായികപ്രേമികളെ ക്ഷണിച്ച് മുഹ്സിൻ പരാരി

By Web TeamFirst Published Jan 9, 2020, 10:29 PM IST
Highlights

13ന് വൈകിട്ട് നാലു മുതല്‍ ഏഴു വരെ  കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തില്‍ സെവന്‍സ്, ഫൈവ്സ് ഫോര്‍മാറ്റില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ ഇഷ്ടതാരത്തിന്റേയോ, ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞ് പങ്കെടുക്കാം.

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പന്ത് തട്ടി പ്രതിഷേധിക്കാന്‍ കായികപ്രേമികളെ ക്ഷണിച്ച് സംവിധായകന്‍ മുഹ്സിൻ പരാരി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കായികപ്രേമികളെ ഫാസിസത്തിനെതിരെ കളത്തിലറങ്ങുവാന്‍ മുഹ്സിന്‍ ക്ഷണിച്ചിരിക്കുന്നത്.

13ന് വൈകിട്ട് നാലു മുതല്‍ ഏഴു വരെ  കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തില്‍ സെവന്‍സ്, ഫൈവ്സ് ഫോര്‍മാറ്റില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ ഇഷ്ടതാരത്തിന്റേയോ, ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞ് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 7510400566 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും മുഹ്സിൻ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

മുഹ്സിന്റെ ഫേസ്ബുക് പോസ്റ്റില്‍ നിന്ന്

അഖിലലോക ഫുട്ബോൾ പ്രേമികളേ, ഒന്നിക്കുവിൻ !
ഫാസിസത്തിനെതിരെ കളത്തിലിറങ്ങുവിൻ!

ചരിത്രം പരിശോധിച്ചാൽ ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരായ പ്രതിഷേധങ്ങളിലുമെല്ലാം ക്രിയാത്മകമായ കലാ-കായിക രൂപങ്ങളുടെ പ്രാതിനിധ്യം നമുക്ക് കാണാൻ സാധിക്കും. സ്വതന്ത്ര ഇന്ത്യ ഭീകരമായ ഭരണകൂട അടിച്ചമർത്തലിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ഫുട്ബോൾ എന്ന മാധ്യമം ഉപയോഗിച്ച് പ്രതിഷേധിക്കുകയാണ്. ഈ വരുന്ന 13 ന് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ വച്ച്. സമയം വൈകീട്ട് 4 മണി മുതൽ 12 മണി വരെ. "പന്തുകൊണ്ടൊരു നേർച്ച"

- സെവൻസ് & ഫൈവ്സ് ഫോർമാറ്റിലുള്ള സൗഹൃദ മത്സരങ്ങൾ, - ഫാസിസത്തോടുള്ള പ്രതിഷേധ ഡ്രില്ലുകൾ, (Dribble pass fascism, Nutmeg a Nazi, Shoot out for democracy, Shirt swap challenge etc.),  സംഗീത വിരുന്ന് മുതലായ വിവിധതരം പരിപാടികളിൽ ഒറ്റയ്ക്കും ടീമുകളായും വന്ന് പങ്കാളികളാകുവിൻ !! ജേഴ്സി ഇഷ്ടതാരത്തിന്റെയോ ഇഷ്ട ടീമിന്റെയോ ആവട്ടെ, കളി ഫാസിസത്തിനെതിരെയാണ്.

കൂടുതൽ വിവരങ്ങൾക്ക് : 7510400566

#RejectNRC #RejectCAA #SupportJNU

click me!