
ലണ്ടന്‍: കോപ്പ അമേരിക്കയ്ക്ക് പിന്നാലെ ലിയോണൽ മെസ്സിക്ക്(Lionel Messi) കരിയറിൽ അർജന്‍റീന കുപ്പായത്തില്‍ രണ്ടാം കിരീടം നേടാനുള്ള അവസരമാണ് ഇറ്റലിയും അര്‍ജന്‍റീനയും((Italy vs Argentina) തമ്മിലുള്ള ഫൈനലിസിമ പോരാട്ടം. ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിൽ യോഗ്യത നേടാനാകാത്തതിനാൽ ഇറ്റലിക്കും മത്സരഫലം നിർണായകമാണ്.
16 തവണ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ 6 മത്സരങ്ങളിൽ അർജന്‍റീനയും 5 കളികളിൽ ഇറ്റലിയും ജയിച്ചു. 5 കളികൾ സമനിലയിൽ അവസാനിച്ചു. യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ ലിയോണല്‍ മെസ്സിക്ക് മികച്ച റെക്കോര്‍ഡുണ്ടെന്നതും അര്‍ജന്‍റീനയുടെ പ്രതീക്ഷയാണ്. യൂറോപ്യന്‍ ടൂമകള്‍ക്കെതിരെ ഇതുവരെ കളിച്ച 29 മത്സരങ്ങളില്‍ 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസ്സിയുടെ പേരിലുള്ളത്.
ഇറ്റലിക്കെതിരെ മെസ്സി ആദ്യം
കരിയറില്‍ ഇറ്റലിക്കെതിരെ ഇതുവരെ മെസ്സി ബൂട്ടുകെട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മെസ്സി അര്‍ജന്‍റീനക്കായി കളിക്കാന്‍ തുടങ്ങിയശേഷം രണ്ട് തവണ അര്‍ജന്‍റീന ഇറ്റലിയുമായി ഏറ്റുമുട്ടിയെങ്കിലും രണ്ടു തവണയും പരിക്കുമൂലം മെസ്സിക്ക് കളിക്കാനായിരുന്നില്ല. ഇന്ന് ഗോളടിച്ചാല്‍ മെസ്സി ഗോള്‍ നേടുന്ന പത്താമത്ത യൂറോപ്യന്‍ രാജ്യമാകും ഇറ്റലി.
വന്‍കരയുടെ ജേതാക്കളെ ഇന്നറിയാം, ഫൈനലിസിമ പോരാട്ടത്തില്‍ ഇറ്റലിയും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍
എക്സ്ട്രാ ടൈമില്ല
നിശ്ചിത സമയത്ത് മത്സരം സമനിലയായാല്‍ എക്സ്ട്രാ ടൈം ഉണ്ടായിരിക്കില്ല. നിശ്ചിത സമയത്ത് സമനിലയാണെങ്കില്‍ മത്സരം നേരിട്ട് പെനല്‍റ്റി ഷൂട്ടൗട്ടൗട്ടിലേക്ക് നീങ്ങും.
യുവേഫയുടെയും കോൺമെബോളിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൂപ്പർകപ്പ് പോര് നേരത്തെ രണ്ട് തവണ നടന്നിട്ടുണ്ട്. 1985ൽ ഫ്രാൻസും 1993ൽ അർജന്‍റീനയും ജേതാക്കളായി. കോപ്പ അമേരിക്ക കിരീട ജേതാക്കളും യൂറോ കപ്പ് വിജയികളും തമ്മിലുള്ള സൂപ്പർ പോരാട്ടം ഫിഫ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഫിഫയുടെ ഔദ്യോഗിക കിരീടങ്ങളുടെ പട്ടികയിലും ഫൈനലിസിമ ഉൾപ്പെടും എന്നതിനാൽ മെസ്സിയും സംഘവും ഏറെ പ്രതീക്ഷയോടെയാണ് മത്സരത്തെ കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!