Manchester Derby| വീണ്ടും മാഞ്ചസ്റ്റർ ഡർബിക്ക് സിആര്‍7; ഓൾഡ് ട്രഫോഡില്‍ ഇന്ന് സീസണിലെ ആദ്യ നാട്ടങ്കം

By Web TeamFirst Published Nov 6, 2021, 12:12 PM IST
Highlights

പ്രീമിയർ ലീഗിൽ സിറ്റിക്കെതിരെ കഴിഞ്ഞ നാല് മത്സരങ്ങളിലും തോൽവിയറിഞ്ഞിട്ടില്ല യുണൈറ്റഡ്

ഓൾഡ് ട്രഫോഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ(EPL) ഇന്ന് മാഞ്ചസ്റ്റർ ഡർബി(Manchester Derby). യുണൈറ്റഡും(Manchester United) സിറ്റിയും(Manchester City) തമ്മിൽ വൈകിട്ട് ആറ് മണിക്കാണ് മത്സരം. സീസണിലെ ആദ്യ മാഞ്ചസ്റ്റർ നാട്ടങ്കത്തിനാണ് ഓൾഡ് ട്രഫോഡ്(Old Trafford) വേദിയാകുന്നത്. പ്രതാപകാലത്തിന്‍റെ നിഴലിലാണ് യുണൈറ്റഡ് എങ്കിൽ നിലവിലെ ചാമ്പ്യന്മാരാണ് സിറ്റി. യുണൈറ്റഡ് അവസാന മത്സരത്തിൽ അറ്റലാൻഡയോട് സമനില വഴങ്ങിയെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രൂഗെയെ തകർത്താണ് സിറ്റി വരുന്നത്.

എന്നാൽ പ്രീമിയർ ലീഗിൽ സിറ്റിക്കെതിരെ കഴിഞ്ഞ നാല് മത്സരങ്ങളിലും തോൽവിയറിഞ്ഞിട്ടില്ല യുണൈറ്റഡ്. ഈ വർഷം ഇഎഫ്എൽ കപ്പിൽ പക്ഷേ യുണൈറ്റഡിനെ പുറത്തേക്ക് പറഞ്ഞുവിട്ടിരുന്നു പെപ് ഗ്വാർഡിയോളയുടെ സിറ്റി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ തിരിച്ചെത്തിയ ശേഷം ആദ്യമായാണ് സിറ്റിക്കെതിരെ ഇറങ്ങുന്നത്. പരിക്കും സസ്പെൻഷനും ഇരുടീമിനും തലവേദനയാണ്. പരിക്കേറ്റ റാഫേൽ വരാൻ യുണൈറ്റഡ് നിരയിലുണ്ടാകില്ല.

Cristiano Ronaldo’s first Manchester Derby appearance in 11 years pending ⌛ pic.twitter.com/phThiDL09X

— Goal (@goal)

ലിവർപൂളിനെതിരെ റെഡ് കാർഡ് കിട്ടിയ പോൾ പോഗ്ബ ഇന്നും പുറത്തിരിക്കും. പരിക്കേറ്റ ഫെറാൻ ടോറസും സസ്പെൻഷനിലുള്ള അയ്മെറിക് ലെപ്പോർട്ടയും ടീമിലില്ലാത്തത് സിറ്റിക്കും തിരിച്ചടി. ഒരു തോൽവി കൂടി താങ്ങാൻ ഒലെ സോൾഷ്യറിനാവില്ല. ഹോം മത്സരങ്ങളിൽ ഈ വർഷം ഏഴ് തോൽവികളാണ് യുണൈറ്റഡ് വഴങ്ങിയത്. രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും മോശം പ്രകടനം. ആദ്യ നാലിലേക്ക് തിരികെയെത്താൻ യുണൈറ്റഡിന് ജയം അനിവാര്യമാണ്. ഒപ്പം ഒലെ സോൾഷ്യറിന്‍റെ നിലനിൽപ്പിനും ജയം കൂടിയേ തീരൂ. 

🔴 🆚 🔵

Man Utd are unbeaten in their last four matches against Man City (W3 D1) | pic.twitter.com/Rg6MER5lsC

— Premier League (@premierleague)

Man City have won seven away matches against Man Utd, the joint-most of any team at Old Trafford in Premier League history 👀 | pic.twitter.com/eVN2vqo2FD

— Premier League (@premierleague)


പ്രീമിയ‍ർ ലീഗിലെ മറ്റ് മത്സരങ്ങളിൽ ചെൽസി, ബേൺലിയെയും ക്രിസ്റ്റൽ പാലസ്, വോൾവ്സിനെയും ന്യൂകാസിൽ യുണൈറ്റഡ്, ബ്രൈറ്റണേയും നേരിടും. ചെൽസി രാത്രി എട്ടരയ്ക്ക് ഹോം ഗ്രൗണ്ടിലാണ് ബേൺലിയെ നേരിടുക.

T20 World Cup| ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ; മരണഗ്രൂപ്പിന് ഇന്ന് വിധിയെഴുത്ത്

click me!