ഗ്രൂപ്പിലെ പോയിന്‍റ് പട്ടിക നോക്കിയാല്‍ കളിച്ച നാല് കളികളും ജയിച്ച് 8 പോയിന്‍റുള്ള ഇംഗ്ലണ്ട് സെമിയിൽ കടന്നുകഴിഞ്ഞു

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) മരണഗ്രൂപ്പായ ഒന്നിൽ നിന്ന് ഇംഗ്ലണ്ടിന്(England Cricket Team) പിന്നാലെ ഏത് ടീമായിരിക്കും സെമിയിലേക്ക് കടക്കുക? ഓസ്ട്രേലിയയും(Australia Cricket Team) ദക്ഷിണാഫ്രിക്കയുമാണ്( South Africa Cricket Team) സെമി ബർത്തിനായി മത്സരിക്കുന്നത്. ആര് യോഗ്യത നേടുമെന്ന് ഇന്നറിയാം. നിര്‍ണായക മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഓസ്‌ട്രേലിയയും(AUS vs WI) ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയും(ENG vs RSA) നേരിടും. 

ഗ്രൂപ്പിലെ പോയിന്‍റ് പട്ടിക നോക്കിയാല്‍ കളിച്ച നാല് കളികളും ജയിച്ച് 8 പോയിന്‍റുള്ള ഇംഗ്ലണ്ട് സെമിയിൽ കടന്നുകഴിഞ്ഞു. ഈ ഗ്രൂപ്പിൽനിന്ന് ഇനിയാര്. ഒന്നുകിൽ ഓസ്ട്രേലിയ, അല്ലെങ്കിൽ ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും നാല് കളികളിൽ മൂന്ന് ജയവുമായി 6 പോയിന്‍റ് വീതമാണുള്ളത്. നെറ്റ് റൺറേറ്റിൽ മുന്നിൽ ഓസ്ട്രേലിയയാണ്. 

ഇന്നാണ് ഗ്രൂപ്പിലെ അവസാന കളികൾ. ഓസ്ട്രേലിയയുടെ എതിരാളികൾ വെസ്റ്റ് ഇൻഡീസാണ്. മത്സരം 3.30ന് അബുദാബിയിൽ തുടങ്ങും. ദക്ഷിണാഫ്രിക്ക നേരിടുക ഇംഗ്ലണ്ടിനെയാണ്. മത്സരം രാത്രി ഏഴരയ്ക്ക് ഷാർജയിൽ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ജയിച്ചാൽ രണ്ട് ടീമുകൾക്കും എട്ട് പോയിന്‍റ് വീതമാകും. സെമി ബർത്ത് നിശ്ചയിക്കുക നെറ്റ് റൺറേറ്റ് നോക്കി. ഇപ്പോഴത്തെ ഫോമിൽ ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസിനെ തോൽപ്പിക്കുമെന്ന് വേണം കരുതാൻ. 

Scroll to load tweet…
Scroll to load tweet…

എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകുമോ എന്ന് ആരാധകർക്ക് ആശങ്കയുണ്ട്. എതിരാളികളായ ഇംഗ്ലണ്ടിന്‍റെ വമ്പൻ ഫോം തന്നെ കാരണം. ജോസ് ബട്‍ലർ മികച്ച ഫോമിലാണ്. ഇംഗ്ലീഷ് ബൗളർമാരും അങ്ങനെ തന്നെ. എന്തുവന്നാലും വലിയ മാർജിനിലുള്ള ജയം ലക്ഷ്യമാക്കിത്തന്നെയാകും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സൂപ്പർ 12ലെ അവസാന പോരിനിറങ്ങുകയെന്നുറപ്പ്. 

T20 World Cup| ചരിത്രം ആവര്‍ത്തിച്ചു; കിംഗ് കോലിക്ക് വീണ്ടും 'പിറന്നാള്‍സമ്മാനവുമായി' രവീന്ദ്ര ജഡേജ