
മോസ്കോ: തന്‍റെ സിഗ്നേച്ചർ ഫ്രണ്ട്-ഫ്ലിപ്പ് ത്രോ-ഇന്നിലൂടെ ആരാധകരെ വീണ്ടും അമ്പരപ്പിച്ച് റഷ്യൻ രണ്ടാം ഡിവിഷൻ ക്ലബ്ബായ സ്പാർട്ടക് കോസ്ട്രോമയുടെ ഇറാനിയൻ ഡിഫൻഡർ നാദെർ മുഹമ്മദി. റോട്ടർ വോൾഗോഗ്രാഡിനെതിരെ നടന്ന മത്സരത്തിൽ മുഹമ്മദിയുടെ അക്രോബാറ്റിക് ത്രോ-ഇൻ ഡിഫൻസീവ് വാളിനെയും മറികടന്ന് പെനാൽറ്റി ബോക്സിലേക്ക് എത്തിയപ്പോൾ നികോളായ് താരാസോവ് അത് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
ഈ ഗോളിൽ സ്പാർട്ടക് കോസ്ട്രോമ 1-0ന്റെ മിന്നും വിജയം സ്വന്തമാക്കി. റഷ്യൻ ഫസ്റ്റ് ലീഗിന്‍റെ ഒൻപതാം റൗണ്ടിൽ ഖിംകി അരീനയിൽ നടന്ന പോരാട്ടത്തിലായിരുന്നു ഈ അവിശ്വസനീയ നിമിഷം. മുഹമ്മദിയുടെ ദീർഘദൂര ഫ്ലിപ്പ്-ത്രോ ഭീഷണി ഒഴിവാക്കാൻ റോട്ടർ വോൾഗോഗ്രാഡ് കളിക്കാർ സൈഡ്‌ലൈനിന് സമീപം പ്രതിരോധ മതിൽ തീർത്തെങ്കിലും അതിനെയും മറികടന്നാണ് പന്ത് പെനാൽറ്റി ബോക്സിലേക്ക് റോക്കറ്റ് പോലെ പാഞ്ഞെത്തിയത്.
Iranian player Nader Mohammadi drops jaws with ANOTHER SOMERSAULT throw-in assist in Russia’s second tier
The acrobatic move has become his signature pic.twitter.com/n43Wz4tZ5X— RTRussia (@RT_Russia_) September 1, 2026
മത്സരത്തിന്റെ 79-ാം മിനിറ്റിലായിരുന്നു ഈ തകർപ്പൻ ഗോൾ. മുഹമ്മദിയുടെ രണ്ടാമത്തെ ഫ്ലിപ്പ്-ത്രോ അസിസ്റ്റാണിത്. ജിംനാസ്റ്റിക്സ് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഇറാനിയൻ താരം കരിയറിൽ ഇതുവരെ ഈ പ്രത്യേക ശൈലിയിലൂടെ 10-ലധികം ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സ്റ്റോക്ക് സിറ്റിയുടെ മുൻ താരം റോറി ഡെലാപ്പിന്‍റെ പ്രസിദ്ധമായ മിസൈൽ ത്രോ-ഇന്നുകളോടാണ് ആരാധകർ ഇപ്പോൾ മുഹമ്മദിയുടെ കഴിവിനെ ഉപമിക്കുന്നത്. ഈ വിജയത്തോടെ സ്പാർട്ടക് കോസ്ട്രോമ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.
🇮🇷🇷🇺Iranian defender Nader Mohammadi produced a spectacular assist for Spartak Kostroma against SKA-Khabarovsk — using a somersault throw-in to launch the ball into the box. 🤸♂️⚽
The flip throw was famously used by Estonia’s Risto Kallaste and Newcastle’s Steve Watson in the… pic.twitter.com/kPUrT6OJNa— EF (@EURASIAFOOTBALL) August 9, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!