
ബ്യൂണസ് ഐറിസ്: ലിയോണല്‍ മെസി അര്‍ജന്റൈന്‍ ടീമിനോട് വിടപറഞ്ഞതോടെ കോച്ച് സ്‌കലോണിയുടെ ഭാവി എന്താകുമെന്ന കാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. മെസി ല്ലാത്ത അര്‍ജന്റീനയുടെ പ്രതീക്ഷ കാക്കുക ന്നാണ് സ്‌കലോണിയുടെ വെല്ലുവിളി. മെസി സാധ്യമായ കിരീടങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ അതിന് പിന്നില്‍ കരുത്തായി മറ്റൊരു ലിയോണല്‍ ഉണ്ടായിരുന്നു. മുഖ്യ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. സ്‌കലോണിയുടെ തന്ത്രങ്ങളും മെസിയുടെ കളിമികവുമായിരുന്നു സമീപകാല അര്‍ജന്റൈന്‍ നേട്ടങ്ങളുടെയെല്ലാം അടിത്തറ.
ഡിസംബര്‍ വരെ ടീമിനൊപ്പം ഉണ്ടാവുമെന്ന് സ്‌പെയ്‌നെതിരായ ലോകകപ്പ് ഫൈനലിന് ശേഷം പറഞ്ഞിരുന്നുവെങ്കിലും മെസ്സി വിരമിച്ചതോടെ അര്‍ജന്റൈന്‍ ടീമില്‍ സ്‌കലോണിയുടെ ഭാവി എന്താകുമെന്ന സംശയം വീണ്ടും ശക്തമായി. 2018 ലോകകപ്പിന് ശേഷം മെസിയെ മുന്നില്‍ നിര്‍ത്തിയാണ് സ്‌കലോണി അര്‍ജന്റൈന്‍ ടീമിനെ പടുത്തുയര്‍ത്തിയത്. ഏറെക്കാലമായി ഒരുമിച്ച് കളിക്കുന്ന താരങ്ങളുണ്ടെങ്കിലും ഇതിനെക്കാള്‍ വലിയ പ്രതിസന്ധിയാണിപ്പോള്‍ സ്‌കലോണിക്ക് മുന്നിലുളളത്. കാരണം മെസിയുടെ അഭാവം മറികടക്കുക അത്ര എളുപ്പമല്ല.
ഇത് മറ്റാരെക്കാളും നന്നായി അറിയുന്നതും സ്‌കലോണിക്കുതന്നെ. ഇതുകൊണ്ടാണ് സ്‌കലോണി പരിശീലകനായി തുടരുമോയെന്ന സംശയം ബലപ്പെടുന്നത്. മെസി മാത്രമല്ല നിക്കോളാസ് ഒട്ടമെന്‍ഡിയും ദേശീയ ടീമിനോട് വിടപറഞ്ഞുകഴിഞ്ഞു. അര്‍ജന്റൈന്‍ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാറുളള ഗോളി എമിലിയാനോ മാര്‍ട്ടിനസും വിരമിക്കല്‍ സൂചന നല്‍കി കഴിഞ്ഞു. ഇതിനൊപ്പം റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ് തുടങ്ങിയ സീനിയര്‍ താരങ്ങളുടെ ഭാവിയും സ്‌കലോണിക്ക് പരിഗണിക്കേണ്ടിവരും.
ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയവരുടെ സാന്നിധ്യം കോച്ചിന് കരുത്താവും. നിക്കോ പാസ്, ജിയുലിയാനോ സിമിയോണി, വാലന്റിന്‍ കാര്‍ബോണി, മത്തിയാസ് സോള്‍, അലജാന്‍ഡ്രോ ഗാര്‍നാച്ചോ, കോളോ ബാര്‍കോ, ലിയോ ബലേര്‍ഡി, മാക്‌സിമോ പെറോണ്‍ തുടങ്ങിയ യുവതാരങ്ങളെയും സ്‌കലോണി ഇതിനോടകം തന്റെ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
സ്വപ്നം കണ്ട സ്ഥലത്താണ് താനിപ്പോള്‍ ഉള്ളത്. ഇവിടെ നിന്ന് ഇറങ്ങുന്ന ദിവസമായിരിക്കും ഏറ്റവും കൂടുതല്‍ വേദനിക്കുകയെന്ന് സ്‌കലോണി അടുത്തിടെ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ സ്‌കലോണി അര്‍ജന്റൈന്‍ ടീമിനൊപ്പം തുടരുമെന്നതിന്റെ സൂചനയാണെന്ന് വിശ്വസിക്കുന്നവരും നിരവധി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!