ഈ ടൂർണമെന്റിലെ ആദ്യ ഇരട്ട ഗോൾ; പരാഗ്വായെ തകർത്ത യുഎസിന്റെ ബലോഗൺ

Published : Jun 13, 2026, 10:35 AM IST
Folarin Balogun

Synopsis

ലോകകപ്പിൽ പരാഗ്വയ്‌ക്കെതിരെ നടന്ന മത്സരത്തിൽ യുഎസ്എ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ യുഎസ്എയ്ക്ക് വേണ്ടി ഫോലെരിൻ ബലോഗൺ ഇരട്ട ഗോളുകൾ നേടി തിളങ്ങി.

ലോസ് ഏഞ്ചൽസ്: മൗറീഷ്യയോ പോച്ചെട്ടീനോയുടെ കീഴിൽ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി യുഎസ്എ. പൂർണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ തകർത്തത്. എ.സി മിലാൻ താരം ക്രിസ്റ്റ്യൻ പുലിസിച്ചിനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞ പരാഗ്വായ്ക്ക് വില്ലനായി എത്തിയത് എഎസ് മൊണോക്കോയുടെ ഇരുപത്തിനാലുകാരൻ ഫോലെരിൻ ബലോഗൺ ആയിരുന്നു. ഇരട്ട ഗോളുകൾ നേടി പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരവും ഫോലെരിൻ ബലോഗൺ ഈ മത്സരത്തിൽ സ്വന്തമാക്കിയിരുന്നു.

ആഴ്‌സണൽ യൂത്ത് അക്കാദമിയിലൂടെ കളി തുടങ്ങിയ ബലോഗൺ ഈ സീസണിൽ മൊണോക്കോയ്ക്ക് വേണ്ടി ലീഗ് വണ്ണിൽ മുപ്പത് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയിട്ടുണ്ട്. മൊണോക്കോയുടെ പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരവും ഈ വർഷം ബലോഗൺ സ്വന്തമാക്കിയിരുന്നു. 2023 മുതൽ യുഎസിന് വേണ്ടി കളിക്കുന്ന ബലോഗൺ ഇതുവരെ 28 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ നേടിയിട്ടുണ്ട്. ജൂൺ 20 ന് ഓസ്‌ട്രേലിയയുമായും 26 ന് തുർക്കിയുമായാണ് ഇനി യുഎസ്എക്ക് മത്സരമുള്ളത്. അതുകൊണ്ട് തന്നെ ബലോഗൺ ഇനിയും ഗോൾ നേടുമോ എന്നും ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുന്നുണ്ട്.

ഈ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിൽ സെൽഫ് ഗോളിലൂടെ യുഎസ് ആണ് ആദ്യം മുന്നിലെത്തിയത്. പാരഗ്വായ് പൊരുതി നോക്കിയെങ്കിലും യുഎസ് പ്രതിരോധം ഭേദിക്കാൻ തക്കവണ്ണമുള്ള ആക്രമണങ്ങളൊന്നും തന്നെ പരാഗ്വൻ മുന്നേറ്റത്തിൽ നിന്നുമുണ്ടായില്ല. ആശ്വാസഗോൾ നേടിയത് എഴുപത്തിമൂന്നാം മിനുട്ടിൽ മൗറീഷ്യയോ മാത്രം. അപ്പോഴേക്കും യുഎസ് ആധിപത്യം മത്സരത്തിൽ സമ്പൂർണ്ണമായിരുന്നു. രണ്ട് പ്രതിരോധനിരക്കാരെ ഡ്രിബിൾ ചെയ്തുകൊണ്ട് ഏഴാം മിനിറ്റിൽ പരാഗ്വൻ കോർട്ടിലേക്ക് കുതിച്ചുകയറിയ പുലിസിച്ചിന്റെ മിന്നും പാസ് കൈമാറുന്നതിനിടെ പരാഗ്വൻ താരം ഡാമിയൻ ബോബെഡില്ലയുടെ കാലിൽ തട്ടി ഗോൾ വലകുലുങ്ങി. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ബലോഗൺ ഇരട്ട ഗോളുകൾ നേടി അമേരിക്കൻ ആധിപത്യം പൂർണ്ണമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വൻകര പോരിൽ വടക്കേ അമേരിക്കൻ ആധിപത്യം; പരാഗ്വായെ തകർത്ത് യുഎസ്എ
തീപാറിയ സമനില; ആതിഥേയർക്ക് ആശ്വാസം, കാനഡ-1, ബോസ്നിയ- 1