ബ്രസീല്‍ സൂപ്പർ താരം നെയ്മറുടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വീട് കൊള്ളയടിച്ചു

Published : Nov 08, 2023, 08:27 PM IST
ബ്രസീല്‍ സൂപ്പർ താരം നെയ്മറുടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വീട് കൊള്ളയടിച്ചു

Synopsis

ഇവരെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. ആക്രമണത്തില്‍ ബ്രൂണയുടെ മാതാപിതാക്കള്‍ക്ക് പരിക്കില്ല.

സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മൂന്നു പേരടങ്ങുന്ന ആയുധധാരികളായ അക്രമി സംഘമാണ് നെയമ്റുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തതെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ആക്രമികള്‍ വീട്ടിലെത്തിയപ്പോള്‍ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ബ്രൂണയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. ആക്രമണത്തില്‍ ബ്രൂണയുടെ മാതാപിതാക്കള്‍ക്ക് പരിക്കില്ല. അക്രമികള്‍ നെയ്മറുടെ വീടിന് അകത്തേക്ക് പോകുന്നത് കണ്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഒരു നിമിഷം മാക്സ്‌വെല്ലാവാന്‍ നോക്കി ജോ റൂട്ട്, പക്ഷെ സംഭവിച്ചത് ഭീമാബദ്ധം; തലയില്‍ കൈവെച്ച് ആരാധക‌ർ

സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധധാരികളായ മൂന്നംഗ അക്രമിസംഘമാണ് നെയ്മറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്ന പേഴ്സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ അക്രമി സംഘം കൊണ്ടുപോയെന്നും സാവോപോളോ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമി സംഘത്തിലെ ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് അക്രമി സംഘത്തിലെ മറ്റ് രണ്ടുപേരെയും തിരിച്ചിറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ ആള്‍ ബ്രൂണയുടെ കുടുംബം താമസിക്കുന്ന അതേ പാര്‍പ്പിട സമുച്ചയത്തില്‍ താമസിക്കുന്നയാളാണ്. ഇയാള്‍ വഴിയാണ് മറ്റ് രണ്ട് അക്രമികളും വീട്ടില്‍ എത്തിയതെന്നാണ് സൂചന. വീട്ടിലെത്തിയ ഉടനെ ബ്രൂണയെയും കുഞ്ഞിനെയുമാണ് അക്രമികള്‍ അന്വേഷിച്ചത്. ഇവര്‍ സ്ഥലത്തില്ലെന്ന് കണ്ടതോടെയാണ് വീട്ടിലുള്ള വിലയേറിയ വസ്തുകള്‍ എടുത്തുകൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ വസ്തുക്കള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ഭാഗ്യത്തിവ് ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ബ്രൂണ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് നെയ്മറിനും ബ്രൂണക്കും കുഞ്ഞ് പിറന്നത്. സൗദി ക്ലബ്ബായ അല്‍ ഹിലാലിന് വേണ്ടി കളിക്കുന്ന നെയ്മര്‍ പരിക്കുമൂലം ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്