ഒരു നിമിഷം മാക്സ്‌വെല്ലാവാന്‍ നോക്കി ജോ റൂട്ട്, പക്ഷെ സംഭവിച്ചത് ഭീമാബദ്ധം; തലയില്‍ കൈവെച്ച് ആരാധകർ
നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ഡേവിഡ് മലന്‍റെ 87) അര്‍ധസെഞ്ചുറിയുടെയും ബെന്‍ സ്റ്റോക്സിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും(84 പന്തില്‍ 104) കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു.

പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ റിവേഴ്സ് സ്കൂപ്പ് കളിക്കാന്‍ ശ്രമിച്ച് ക്ലീന്‍ ബൗള്‍ഡായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്നലെ ഗ്ലെന്‍ മാക്സ്‌വെല്ല് റിവേഴ്സ് സ്കൂപ്പും റിവേഴ്സ് സ്വീപ്പുമെല്ലാം കളിക്കുന്നത് കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട റൂട്ട് ലോഗാന്‍ വാന്‍ ബീക്കിനെതിരെ റിവേഴ്സ് സ്കൂപ്പ് കളിക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റംപിനു നേരെ വന്ന പന്ത് റൂട്ടിന്‍റെ കാലിനിടയിലൂടെ പോയി സ്റ്റംപിളക്കി. 35 പന്തില്‍ 28 റണ്‍സെടുത്താണ് ജോ റൂട്ട് പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട് പലപ്പോഴും റിവേഴ്സ് സ്കൂപ്പ് കളിച്ചിട്ടുണ്ടങ്കിലും നെതര്‍ലന്‍ഡ്സിനെതിരെ ഇന്ന് പാളിപ്പോയി.
നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ഡേവിഡ് മലന്‍റെ 87) അര്‍ധസെഞ്ചുറിയുടെയും ബെന്‍ സ്റ്റോക്സിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും(84 പന്തില്‍ 104) കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. 36-ാം ഓവറില്‍ 192-6ലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ സ്റ്റോക്സം വോക്സും(51) ചേര്‍ന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 135 റണ്‍സടിച്ചാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
ആറ് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സ്റ്റോക്സിന്‍റെ സെഞ്ചുറി. ഈ ലോകകപ്പില്‍ സ്റ്റോക്സ് ആദ്യമായാണ് ഫോമാലിയത്. അതേസമയം ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍(5) ഇന്നും നിരാശപ്പെടുത്തി. ഹാരി ബ്രൂക്ക്(11), ജോണി ബെയര്‍ സ്റ്റോ(15) എന്നിവര്‍ക്കും ഇന്ന് തിളങ്ങാനായില്ല. നെതര്‍ലന്‍ഡ്സിനായി ബാസ് ഡി ലീഡ് 10 ഓവറില്‍ 74 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആര്യന്‍ ദത്തും ലോഗാന്‍ വാന്‍ ബീക്കും രണ്ട് വിക്കറ്റ് വീതമെടുത്തു. ലോകകപ്പില്‍ ഒരു മത്സരം മാത്രം ജയിച്ച നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് നേരത്തെ സെമി കാണാതെ പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക