ഫോര്‍ലാനും ഉറുഗ്വെയും ഇന്ത്യയിലേക്ക്‌, ഒക്ടോബര്‍ 6ന്‌ ഇന്ത്യയെ നേരിടും

Published : Aug 28, 2026, 08:02 AM IST
diego forlan

Synopsis

ഫിഫ വിന്‍ഡോയില്‍ ഇന്ത്യന്‍ ടീമിന്‌ എതിരാളികളായി ഉറുഗ്വെയും. രണ്ട്‌ തവണ ലോകചാമ്പ്യന്‍മാരായ ലാറ്റിനമേരിക്കന്‍ ടീമുമായിട്ടുള്ള മത്സരം കൊല്‍ക്കത്തയില്‍ ഒക്ടോബര്‍ 6ന്‌. ഇതേ വേദിയില്‍ വെച്ച്‌ ഒക്‌ബോര്‍ 3ന്‌ ബ്രസീലുമായിട്ടും മത്സരമുണ്ട്‌.ഫിഫ റാങ്കിംഗില്‍ ഇരുപതാം സ്ഥാനത്താണ്‌ ഉറുഗ്വെ.

ന്യൂഡല്‍ഹി: ഫിഫ വിന്‍ഡോയില്‍ ഇന്ത്യന്‍ ടീമിന്‌ എതിരാളികളായി ഉറുഗ്വെയും. രണ്ട്‌ തവണ ലോകചാമ്പ്യന്‍മാരായ ലാറ്റിനമേരിക്കന്‍ ടീമുമായിട്ടുള്ള മത്സരം കൊല്‍ക്കത്തയില്‍ ഒക്ടോബര്‍ 6ന്‌. ഇതേ വേദിയില്‍ വെച്ച്‌ ഒക്‌ബോര്‍ 3ന്‌ ബ്രസീലുമായിട്ടും മത്സരമുണ്ട്‌. സെപ്‌തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ഒരു ടീമിന്‌ പരമാവധി നാല്‌ മത്സരങ്ങള്‍ കളിക്കാം. ഇന്ത്യ ഇതിനകം മൂന്ന്‌ ടീമുകളുമായിട്ടാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. സെപ്‌തംബര്‍ 26ന്‌ പാനമയാണ്‌ ഒരു എതിരാളി. ലോകകപ്പ്‌ കളിച്ച മൂന്ന്‌ ടീമുകളെ ഒരു വിന്‍ഡോയില്‍ ഇന്ത്യ നേരിടുന്നത്‌ ഇതാദ്യമായിട്ടാണ്‌. ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ മികച്ച ടീമുകളുമായിട്ട്‌ ഇന്ത്യ കളിക്കുന്നത്‌ കാണാനുള്ള അവസരമൊരുക്കുകയാണ്‌ എ ഐ എഫ്‌ എഫ്‌.

ഫിഫ റാങ്കിംഗില്‍ ഇരുപതാം സ്ഥാനത്താണ്‌ ഉറുഗ്വെ. 1930, 1950 ലോകകപ്പുകള്‍ ജയിച്ച ഉറുഗ്വെ മൂന്ന്‌ തവണ സെമിഫൈനല്‍ കളിച്ചിട്ടുണ്ട്‌. 2026 ലോകകപ്പില്‍ ഗ്രൂപ്പ്‌റൗണ്ടില്‍ പുറത്തായി. ബിയെല്‍സ പരിശീലിപ്പിച്ച ഉറുഗ്വെ ടീം സൗദി അറേബ്യയോടും (1-1), കബോ വെര്‍ദെയോടും (2-2) സമനിലയായി. ലോകചാമ്പ്യന്‍മാരായ സ്‌പെയിനിനോട്‌ ഏക ഗോളിന്‌ തോല്‍ക്കുകയും ചെയ്‌തു. 2022 ഖത്തര്‍ ലോകകപ്പിലും ഉറുഗ്വെ ഗ്രൂപ്പ്‌ റൗണ്ടില്‍ പുറത്തായിരുന്നു.

ബിയെല്‍സയെ പുറത്താക്കിയ ഉറുഗ്വെ പുതിയ പരിശീലകനായി മുന്‍ താരം ഡിയഗോ ഫോര്‍ലാനെയാണ്‌ ചുമതലപ്പെടുത്തിയത്‌. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പത്ത്‌ വര്‍ഷം മുമ്പ്‌ മുംബൈ സിറ്റി എഫ്‌ സിയുടെ താരമായിരുന്നു ഫോര്‍ലാന്‍.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരമായിരുന്ന ഫോര്‍ലാന്‌ ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുണ്ട്‌. ഫോര്‍ലാന്‍ ഉറുഗ്വെന്‍ ടീമിനൊപ്പം ഇന്ത്യയിലേക്ക്‌തിരിച്ചെത്തുന്നത്‌ ആരാധകരെ ആവേശം കൊള്ളിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യ-പാനമ മത്സരം ബെംഗളുരുവില്‍, യു എ ഇയും കുവൈത്തും ഇന്ത്യന്‍ കരുത്തിന്‌ മുന്നില്‍ വീണത്‌ ഈ നഗരിയില്‍
റോഡ്രിയുടെ പിന്‍ഗാമിയെ മാഞ്ചസ്റ്റര്‍ സിറ്റി കണ്ടെത്തി, പ്രായം 18, ബ്രസീലിനെ വിറപ്പിച്ചവന്‍, അറബ്‌ താരത്തിന്‌ റെക്കോര്‍ഡ്‌ വില