Indian Football : ഇന്ത്യന്‍ ഫുട്‌ബോളിന് തീരാനഷ്ടം; ഇതിഹാസം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു

Published : Feb 17, 2022, 07:32 PM ISTUpdated : Feb 17, 2022, 07:40 PM IST
Indian Football : ഇന്ത്യന്‍ ഫുട്‌ബോളിന് തീരാനഷ്ടം; ഇതിഹാസം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു

Synopsis

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതോടെ ജനുവരി 23-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുര്‍ജിത് സെന്‍ഗുപ്ത (70) അന്തരിച്ചു. ഈസ്റ്റ് ബംഗാളിന്റെ (East Bengal) ഇതിഹാസ താരങ്ങളില്‍ ഒരാളായിരുന്നു മധ്യനിര താരമായിരുന്ന സുര്‍ജിത് (Surjit Sengupta). അന്ത്യം കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതോടെ ജനുവരി 23-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗാവസ്ഥ മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് തുടര്‍ച്ചയായി ആറു തവണ  കല്‍ക്കട്ട ഫുട്ബോള്‍ ലീഗ് കിരീടം നേടിയപ്പോഴും സെന്‍ഗുപ്ത ടീമംഗമായിരുന്നു. കൊല്‍ക്കത്തന്‍ ക്ലബ്ബിന്റെ സുവര്‍ണ കാലഘട്ടത്തില്‍ മധ്യനിര ഭരിച്ചിരുന്നത് സെന്‍ഗുപ്തയായിരുന്നു. ആറു ഐഎഫ്എ ഷീല്‍ഡും മൂന്നു ഡ്യൂറന്റ് കപ്പ് കിരീടങ്ങളും ഈസ്റ്റ് ബംഗാള്‍ ജഴ്സിയില്‍ സെന്‍ഗുപ്ത സ്വന്തമാക്കി.

ഈസ്റ്റ് ബംഗാളിനെ കൂടാതെ ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്മാരായിരുന്ന മോഹന്‍ ബഗാനും മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിനും ബൂട്ടുകെട്ടി. 1972,1974 സീസണുകളിലാണ് മോഹന്‍ ബഗാന്‍ ജഴ്സിയില്‍ കളിച്ചത്. 1980-ല്‍ മുഹമ്മദന്‍സുമായും കരാറൊപ്പിട്ടു. 1951 ഓഗസ്റ്റ് 30-ന് ജനിച്ച താരം കിദ്ദെര്‍പോര്‍ ക്ലബ്ബിലൂടേയാണ് കരിയര്‍ തുടങ്ങിയത്. സജീവ ഫുട്‌ബോൡ നന്ന് വിരമിച്ച ശേഷം മാധ്യമമേഖലയില്‍ അദ്ദേഹം ജോലി ചെയ്തു. ബംഗാളില്‍ നിന്നുള്ള ആജ്കല്‍ ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇതിഹാസ താരം സുഭാഷ് ഭൗമിക് നിര്യാണത്തിന് പിന്നാലെയാണ് സുര്‍ജിത്തും വിടപറയുന്നത്.

ഭൗമിക് വിട പറഞ്ഞത് കഴിഞ്ഞ മാസം

കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ഭൗമിക്കിന്റെ അന്ത്യം. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ക്ലബ് തലത്തില്‍ കളിച്ചിട്ടുള്ളത്. 1970കളില്‍ ഇന്ത്യന്‍ ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമായിരുന്നു. 1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. 1971ലെ മെര്‍ദേക്ക കപ്പില്‍ ഫിലിപ്പൈന്‍സിനെതിരെ ഹാട്രിക് നേടി താരമായി. 

1974ലെ ഏഷ്യന്‍ ഗെയിംസിലും ഭൗമിക് കളിച്ചിട്ടുണ്ട്. 1979ല്‍ ബൂട്ടഴിച്ച ശേഷം പരിശീലകനെന്ന നിലയിലും തിളങ്ങി. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍ സ്പോര്‍ടിങ്, സാല്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2003ല്‍ ഈസ്റ്റ്ബംഗാള്‍ ആസിയാന്‍ കപ്പില്‍ ജേതാക്കളാവുമ്പോള്‍ ഭൗമിക്കായിരുന്നു പരിശീലകന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെയും റൊണാൾഡോയുടെയും 'അവസാന ലോകകപ്പ്' ഇന്ത്യയിൽ കാണാനാകില്ല?, സംപ്രേഷണത്തിൽ വൻ പ്രതിസന്ധി
മഞ്ഞപട എത്തിയില്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് ഒഴിഞ്ഞ ഗ്യാലറി; മത്സരം സമനിലയില്‍