
സൂറിച്ച്: ഫിഫ ലോകകപ്പിന് യൂറോപ്പില്‍ നിന്ന് യോഗ്യത നേടുന്ന അവസാന നാല് ടീമുകള്‍ ഏതൊക്കെയെന്ന് ചൊവ്വാഴ്ച അറിയാം. മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയടക്കം എട്ട് ടീമുകളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലി ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തിയത് യോഗ്യതാ റൗണ്ട് പ്ലേഓഫ് സെമി ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച്. റുമാനിയയെ ഒറ്റഗോളിന് തോല്‍പിച്ച് തുര്‍ക്കിയും പ്രതീക്ഷള്‍ സജീവമാക്കി.
ഉക്രൈനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ച് സ്വീഡനും ഫൈനല്‍ പോരിന് യോഗ്യത നേടിയിട്ടുണ്ട്. അല്‍ബേനിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് പോളണ്ടും അയര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ മറികടന്ന് ചെക്ക് റിപ്പബ്ലിക്കും ലോകകപ്പില്‍ തങ്ങളുടെ ഇടം ലക്ഷ്യമിടുന്നുണ്ട്. നോര്‍ത്ത് മാസിഡോണിയയെ നാല് ഗോളിന് തകര്‍ത്ത് ഡെന്‍മാര്‍ക്കും സ്ലോവാക്യയെ മുന്നിനെതിരെ നാല് ഗോളിന് മറികടന്ന് കൊസോവോയെയും വെയ്ല്‍സിനെ ഷൂട്ടൗട്ടില്‍ കീഴടക്കി ബോസ്‌നിയ ഹെര്‍സിഗോവിനയും ഇറ്റലിക്കൊപ്പം പ്ലേ ഓഫ് ഫൈനലിലേക്ക് മുന്നേറി.
ചൊഴ്ചത്തെ പ്ലേ ഓഫ് ഫൈനലില്‍ ഇറ്റലിക്ക്, ബോസ്‌നിയ ആന്‍ഡ് ഹെര്‍സിഗോവിനയാണ് എതിരാളികള്‍. ഈ കളിജയിച്ചാല്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിക്ക് ലോക പോരാട്ടവേദിയിലേക്ക് തിരിച്ചെത്താം. നാല് തവണ ചാന്പ്യന്‍മാരായിട്ടുള്ള ഇറ്റലി രണ്ട് തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്. പ്ലേ ഓഫ് റൗണ്ടിലെ മറ്റ് ഫൈനലുകളില്‍ സ്വീഡന്‍ പോളണ്ടിനെയും ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെയും തുര്‍ക്കി കൊസോവോയെയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!