
ലണ്ടന്‍: ഫ്രാങ്ക് ലംപാര്‍ഡ് (Frank Lampard) ഇംഗ്ലീഷ് പ്രീമിയര്‍ (EPL) ലീഗിലേക്ക് പരിശീലക വേഷത്തില്‍ തിരിച്ചെത്തുന്നു. മുന്‍ ചെല്‍സി (Chelsea) പരിശീലകനായ ലംപാര്‍ഡ് ഈ സീസണില്‍ എവര്‍ട്ടണെ കളി പഠിപ്പിച്ചേക്കും. രണ്ടര വര്‍ഷത്തേക്കാണ് കരാറെന്നാണ് റിപ്പോര്‍ട്ടുകള്‍. ലംപാര്‍ഡിനെ ഒരു വര്‍ഷം മുമ്പ് ക്ലബ് പുറത്താക്കിയിരുന്നു. വിജയങ്ങള്‍ കൊണ്ടുവരാന്‍ ലാംപാര്‍ഡിന് അന്ന് കഴിഞ്ഞിരുന്നില്ല.
ഒരു വര്‍ഷമായി ലംപാര്‍ഡ് ഒരു ക്ലബ്ബിനെയും പരിശീലിപ്പിച്ചിരുന്നില്ല. ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് റാഫ ബെനിറ്റസിനെ നേരത്തെ എവര്‍ട്ടണ്‍ പുറത്താക്കിയിരുന്നു. അവസാന 13 മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമായിരുന്നു ടീമിന് നേടാനായത്. ഡങ്കന്‍ ഫെര്‍ഗൂസനായിരുന്ന താല്‍കാലിക ചുമതല. ലീഗില്‍ 15-ാം സ്ഥാനത്താണ് എവര്‍ട്ടണിപ്പോള്‍.
ലംപാര്‍ഡിനെ നിയമിച്ച വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എവര്‍ട്ടന്‍ പോലെ ഏറെ ചരിത്രമുള്ള ക്ലബിന്റെ കോച്ചാകുന്നത് അഭിമാനകരമാണെന്ന് ലംപാര്‍ഡ് പ്രതികരിച്ചു. ക്ലബിനൊപ്പം പോരാട്ടത്തിനായി താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച എഫ് എ കപ്പില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരെയാവും എവര്‍ട്ടണ്‍ പരിശീലകനായുള്ള ലംപാര്‍ഡിന്റെ ആദ്യ മത്സരം. തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിനെതിരെയും മത്സരമുണ്ട്.