പിടിവിടാതെ പ്രീമിയര്‍ ലീഗ് ക്ലബ്; പരിശീലകനായി ലംപാര്‍ഡ് തിരിച്ചെത്തുന്നു

Published : May 13, 2021, 11:43 PM IST
പിടിവിടാതെ പ്രീമിയര്‍ ലീഗ് ക്ലബ്; പരിശീലകനായി ലംപാര്‍ഡ് തിരിച്ചെത്തുന്നു

Synopsis

ക്രിസ്റ്റല്‍ പാലസിനൊപ്പമായിരിക്കും ലംപാര്‍ഡിന്റെ തിരിച്ചുവരവ്. കഴിഞ്ഞ ജനുവരിയിലാണ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ലംപാര്‍ഡിനെ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് നീക്കുന്നത്.  

ലണ്ടന്‍: ചെല്‍സിയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ഫ്രാങ്ക് ലംപാര്‍ഡ് പരിശീലക വേഷത്തില്‍ തിരിച്ചെത്തിയേക്കും. ക്രിസ്റ്റല്‍ പാലസിനൊപ്പമായിരിക്കും ലംപാര്‍ഡിന്റെ തിരിച്ചുവരവ്. കഴിഞ്ഞ ജനുവരിയിലാണ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ലംപാര്‍ഡിനെ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് നീക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ 13-ാം സ്ഥാനത്തുളള ക്രിസ്റ്റല്‍ പാലസിനെ റോയ് ഹോഡ്ജസനാണ് പരിശീലിപ്പിക്കുന്നത്. 2017ല്‍ ക്ലബിന്റെ പരിശീലക വേഷത്തിലെത്തിയ ഹോഡ്ജസനിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. ക്ലബിനാവട്ടെ പുതുക്കാന്‍ താല്‍പര്യവുമില്ല. ഈ സ്ഥാനത്തേക്കാണ് ലംപാര്‍ഡിന്റെ പേര് പരിഗണിക്കുന്നത്. 

ബേണ്‍ലിയുടെ സീന്‍ ഡയിഷ്, മുന്‍ ബേണ്‍മത്ത് പരിശീലകന്‍ എഡ്ഡി ഹൗ എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ലംപാര്‍ഡിനാണ് മുന്‍തൂക്കം. ലംപാര്‍ഡ് വരുകയാണെങ്കില്‍ ബില്ലി ഗില്‍മര്‍, ടാമി ഏബ്രഹാം തുടങ്ങിയ ചെല്‍സി താരങ്ങളെ ലോണില്‍ ഒപ്പം കൂട്ടാമെന്നും പാലസ് കണക്കുകൂട്ടുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ടിന്റെ മധ്യനിര ബെല്ലിംഗ്‌ഹാം കുടുംബയൂണിറ്റായി മാറും! പാല്‍മറും ഫോഡനും ഇല്ലാത്ത ടീമില്‍ ഫുള്‍ഹാമിന്റെ അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡര്‍ ഇടം പിടിച്ചു
മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ രക്ഷാദൗത്യം ഏറ്റെടുക്കാന്‍ ദിദിയര്‍ ദെഷാംസിനും താത്‌പര്യമില്ല, തരംതാഴ്‌ത്തപ്പെടുമോ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബ്‌