ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോര്‍ട്ടോയില്‍; കാണികളെ പ്രവേശിപ്പിക്കും

By Web TeamFirst Published May 13, 2021, 5:47 PM IST
Highlights

ഇസ്താംബൂളിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. തുര്‍ക്കിയില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വേദി മാറ്റാന്‍ യുവേഫ നിര്‍ബന്ധിതരായത്.

ലണ്ടന്‍: ചെല്‍സി- മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാംപ്യന്‍സ് ലീഗ് പൊര് പോര്‍ച്ചുഗീസ് നഗരമായ പോര്‍ട്ടോയില്‍ നടക്കും. ഈ മാസം 29ന് എഫ്‌സി പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗാവൊയിലാണ് മത്സരം നടക്കുക. നേരത്തെ ഇസ്താംബൂളിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. തുര്‍ക്കിയില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വേദി മാറ്റാന്‍ യുവേഫ നിര്‍ബന്ധിതരായത്.

ഇംഗ്ലണ്ടിലേക്ക് യാത്ര വിലക്കുള്ള രാജ്യമാണ് നിലവില്‍ തുര്‍ക്കി. പോര്‍ട്ടോയില്‍ 12,000 കാണികള്‍ക്ക് പ്രവേശനമുണ്ടാവുമെന്നാണ് അറിയുന്നത്.  പോര്‍ട്ടോയ്ക്ക് പുറമെ ലിസ്ബണ്‍ സ്റ്റേഡിയവും വെബ്ലിയും യുവേഫയുടെ പരിഗണനയിലുണ്ടായിരുന്നു. മത്സരം കാണാനെത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ കഴിയേണ്ട എന്നതും പോര്‍ട്ടോയെ പരിഗണിക്കാനുള്ള കാരണമാണ്. 

അടുത്ത ശനിയാഴ്ച എഫ്എ കപ്പ് ഫൈനല്‍ വെംബ്ലി സ്റ്റേഡിയത്തില്‍ വച്ച് 20,000 കാണികളെ പങ്കെടുപ്പിച്ച് നടക്കുന്ന പശ്ചാത്തലത്തിലാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ അതേ സ്‌റ്റേഡിയത്തില്‍ തന്നെ വേണ്ടെന്ന അഭിപ്രായം വന്നത്.

click me!