
പാരിസ്: ഫ്രഞ്ച് കപ്പ് ഫൈനലില്‍ കരുത്തരായ പിഎസ്ജിയെ അട്ടിമറിച്ച് റെനസിന് കിരീടം. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായിരുന്ന റെനസ് രണ്ടാം പകുതിയില്‍ ഗോളുകള്‍ തിരിച്ചടിച്ച് പിഎസ്ജിയെ ഞെട്ടിച്ചു. എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ തീരുമാനിച്ചത്.
പിഎസ്‌ജിക്ക് 13-ാം മിനുറ്റില്‍ ഡാനി ആല്‍വസും 21-ാം മിനുറ്റില്‍ നെയ്‌മറും വ്യക്തമായ ലീഡ് സമ്മാനിച്ചു. എന്നാല്‍ കിംബെബെയുടെ ഓണ്‍ ഗോള്‍ 40-ാം മിനുറ്റില്‍ പിഎസ്ജിക്ക് ആദ്യ തലവേദനയായി. പിന്നാലെ 66-ാം മിനുറ്റില്‍ എഡ്‌സണിന്‍റെ ഗോളില്‍ റെനസ് സമനിലപിടിക്കുകയായിരുന്നു. എക്‌സ്‌ട്രാ ടൈമില്‍ 118-ാം മിനുറ്റില്‍ എംബാപ്പേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പിഎസ്‌ജിക്ക് തിരിച്ചടിയായി.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ റെനസ് ആറു ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പാഴാക്കിയ പിഎസ്ജി തോല്‍വി ഏറ്റുവാങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!