
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ (French League) പിഎസ്ജി (PSG) ഇന്ന് നീസിനെ നേരിടും. രാത്രി ഒന്നരയ്ക്ക് പിഎസ്ജിയുടെ മൈതാനത്താണ് മത്സരം. ഉദരരോഗം കാരണം ലിയോണല്‍ മെസി (Lionel Messi) കളിക്കില്ലെന്ന് സൂചനയുണ്ട്. പരിക്കേറ്റ നെയ്മര്‍ (Neymar) ഇല്ലാതെയാവും പിഎസ്ജി ഇറങ്ങുക.
കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ നെയ്മറിന് (Neymar Injury) എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 15 കളിയില്‍ 40 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. 26 പോയിന്റുള്ള നീസ് മൂന്നാം സ്ഥാനത്തും.
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനും ഇന്ന് മത്സരമുണ്ട്. പതിനഞ്ചാം റൗണ്ടില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് എതിരാളികള്‍. രാത്രി ഒന്നരയ്ക്ക് സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം.
33 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ നാല് പോയിന്റ് ലീഡാണ് റയലിനുള്ളത്. ഇരുപത് പോയിന്റുള്ള അത്‌ലറ്റിക്കോ ബില്‍ബാവോ എട്ടാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!