Gareth Bale : അപ്രതീക്ഷിത നീക്കവുമായി ഗാരെത് ബെയ്ല്‍; മേജര്‍ ലീഗില്‍ ലോസ് ആഞ്ചലസ് എഫ്‌സിയിലേക്ക്

By Web TeamFirst Published Jun 27, 2022, 12:14 PM IST
Highlights

ബെയ്ലിനെ ടീമിലെത്തിക്കാന്‍ വെയ്ല്‍സ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റി രംഗത്തെത്തിയിരുന്നു. റയലുമായി ഒമ്പത് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ട്രാന്‍സ്ഫറായി ബെയ്ലിനെ ലഭിക്കുന്ന സാഹചര്യം ഉപയോഗിക്കാനായിരുന്നു കാര്‍ഡിഫ് സിറ്റിയുടെ കരുതിയിരുന്നത്.

ന്യൂയോര്‍ക്ക്: ലോസ് ആഞ്ചലസ് എഫ്‌സിയിലേക്കുള്ള അപ്രതീക്ഷിത മാറ്റം പ്രഖ്യാപിച്ച് ഗാരെത് ബെയ്ല്‍ (Gareth Bale). റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ബെയ്ല്‍ മേജര്‍ ലീഗ് സോക്കറിലേക്ക് കൂടുമാറുന്നത്. ജൂലൈ ഏഴിനാണ് എം എല്‍ എസിലെ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുക. ഇതിനുശേഷം ഔദ്യോഗികുമായി കരാറില്‍ ഒപ്പുവയ്ക്കും. റയല്‍ മാഡ്രിഡില്‍ (Real Madrid) എട്ടുവര്‍ഷം കളിച്ച ബെയ്ല്‍ അഞ്ച് ചാന്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും മൂന്ന് ലാ ലിഗ (La Liga) കിരീടനേട്ടത്തിലും പങ്കാളിയായി. ലാലിഗയില്‍ എണ്‍പതും ചാംപ്യന്‍സ് ലീഗില്‍ പതിനേഴും ഗോള്‍ നേടിയിട്ടുണ്ട്.

ബെയ്ലിനെ ടീമിലെത്തിക്കാന്‍ വെയ്ല്‍സ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റി രംഗത്തെത്തിയിരുന്നു. റയലുമായി ഒമ്പത് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ട്രാന്‍സ്ഫറായി ബെയ്ലിനെ ലഭിക്കുന്ന സാഹചര്യം ഉപയോഗിക്കാനായിരുന്നു കാര്‍ഡിഫ് സിറ്റിയുടെ കരുതിയിരുന്നത്. പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടാന്‍ ബെയ്ലിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നും കാര്‍ഡിഫ് സ്വപ്‌നം കണ്ടു. 

അന്ന് ഫൈനലില്‍ തോറ്റു, ഇന്ന് കിരീടം; മധ്യപ്രദേശിന്റെ രഞ്ജി വിജയത്തില്‍ കോച്ച് ചന്ദ്രകാന്തിന് ചിലത് പറയാനുണ്ട്

എന്നാല്‍ റയലില്‍ ബെയ്ലിന്റെ ഒരാഴ്ചത്തെ വേതനം, കാര്‍ഡിഫ് സിറ്റിയുടെ ഫസ്റ്റ് ഇലവന്‍ ടീമിലെ മുഴുവന്‍ താരങ്ങളുടെ വേതനത്തേക്കാള്‍ കൂടുതലാണ്. അതിനാല്‍ വേതനം വെട്ടിക്കുറച്ചെങ്കില്‍ മാത്രമേ കരാര്‍ യാഥാര്‍ത്ഥ്യമാകുമായിരുന്നുള്ളൂ. കാര്‍ഡിഫിലാണ് ബെയ്ല്‍ ജനിച്ചതെങ്കിലും ഇംഗ്ലണ്ടിലും സ്പെയിനിലുമായാണ് ബെയ്ലിന്റെ ഫുട്ബോള്‍ കരിയറിലെ നേട്ടങ്ങളെല്ലാം. 

നേരത്തെ, വെയ്ല്‍സ് താരത്തെ വില്‍ക്കുകയോ കരാര്‍ നീട്ടാതിരിക്കുകയോ വേണമെന്ന് ക്ലബ്ബിനോട് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ആവശ്യപ്പെടുകയാണ് ചെയ്തത്. റയലിന് വേണ്ടി കളിക്കാന്‍ ബെയ്‌ലിന് താല്‍പര്യമില്ലെന്ന് ആഞ്ചലോട്ടി ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളൊറന്റീന പെരസിനെ അറിയിച്ചു. മുന്‍ പരിശീലകന്‍ സിനദിന്‍ സിദാനുമായി തെറ്റിയ ബെയ്‌ലിനെ കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് ലോണില്‍ ടോട്ടനത്തിന് നല്‍കിയിരുന്നു.

'ക്ലബില്‍ തുടരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണം'; ഡെംബലേയക്ക് ബാഴ്‌സയുടെ അന്ത്യശാസനം

click me!