ഇന്ത്യക്കായി 1986നും 92നും ഇടയില്‍ അഞ്ച് ടെസ്റ്റിലും 36 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2010ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പണ്ഡിറ്റിനെ ഇതുവരെ പരിഗണിച്ചിട്ടില്ല.

ബംഗളൂരു: രഞ്ജി ട്രോഫിയില്‍ (Ranji Trophy) മധ്യപ്രദേശിന്റെ ചരിത്രജയത്തില്‍ ശ്രദ്ധേനായി ചന്ദ്രകാന്ത് പണ്ഡിറ്റ് (Chandrakant Pandit). 1998-99ല്‍ മധ്യപ്രദേശ് ഫൈനലിലെത്തി പരാജപ്പെടുമ്പോള്‍ നായകനായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് ആണ് ഇത്തവണ ടീമിനെ പരിശീലിപ്പിച്ചത്. പണ്ഡിറ്റ് പരിശീലിപ്പിക്കുന്ന ടീം ആറാം തവണയാണ് രഞ്ജി ട്രോഫി ജയിക്കുന്നത്. 2003, 04, 16, വര്‍ഷങ്ങളില്‍ മുംബൈയെയും 2018, 19 സീസണില്‍ വിദര്‍ഭയെയും പണ്ഡിറ്റ് കിരീടത്തിലെത്തിച്ചു.

ഇന്ത്യക്കായി 1986നും 92നും ഇടയില്‍ അഞ്ച് ടെസ്റ്റിലും 36 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2010ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പണ്ഡിറ്റിനെ ഇതുവരെ പരിഗണിച്ചിട്ടില്ല. മുംബൈയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് മധ്യ പ്രദേശ് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി നേടിയത്. വിജയലക്ഷ്യമായ 108 റണ്‍സ്, 29.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഉറപ്പില്ല; മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു

രജത് പടിദാര്‍ (Rajat Patidar) 30 റണ്‍സുമായി പുറത്താകാതെ നിന്നു മുംബൈ രണ്ടാം ഇന്നിംഗ്‌സില്‍ 269 റണ്‍സിന് പുറത്തായി. കുമാര്‍ കാര്‍ത്തികേയ നാലും ഗൗരവ് യാദവും പാര്‍ഥ് സഹാനിയും രണ്ട് വിക്കറ്റ് വീതവുമായി ആഞ്ഞെറിഞ്ഞപ്പോള്‍ മുംബൈ നിരയിലൊരാള്‍ മാത്രമാണ് 50 തികച്ചത്. 51 റണ്‍സെടുത്ത സുവേദ് പാര്‍ക്കറാണ് ടോപ് സ്‌കോറര്‍. സര്‍ഫാര്‌സ് ഖാന്‍ 45 റണ്‍സ് നേടി. മധ്യപ്രദേശ് 162 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. 

മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 374 റണ്‍സ് പിന്തുടര്‍ന്ന മധ്യപ്രദേശ് 536 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. യാഷ് ദുബെയുടെയും(133), രജത് പടിദാറിന്റെയും(122), ശുഭം ശര്‍മ്മടേയും(116) സെഞ്ചുറികളുടെ മികവിലാണ് മധ്യപ്രദേശ് 536 റണ്‍സെടുത്തത്. 

'ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമില്‍ സ്ഥാനമുറിപ്പിച്ചത് ഒരാള്‍ മാത്രം'; വ്യക്തമാക്കി ഡി മരിയ

സരണ്‍ഷ് ജെയ്ന്‍ 57 റണ്‍സെടുത്ത് നിര്‍ണായ സംഭാവന നല്‍കി. ഷാംസ് മലാനി അഞ്ചും തുഷാര്‍ ദേശ്പാണ്ഡെ മൂന്നും മൊഹിത് അവസ്തി രണ്ടും വിക്കറ്റ് വീഴ്ത്തി.

രണ്ട് ഇന്നിംഗ്‌സിലുമയായി 146 റണ്‍സ് നേടിയ ശുഭം വര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്. 982 റണ്‍സ് നേടിയ സര്‍ഫ്രാസ് ഖാന്‍ സീസണിലെ മികച്ച താരം.