പോർച്ചുഗല്‍ കാത്തിരിക്കണം; അണ്ടർ 21 യൂറോപ്യൻ കിരീടം ജർമനിക്ക്

By Web TeamFirst Published Jun 7, 2021, 8:29 AM IST
Highlights

അണ്ടർ 21 യൂറോപ്യൻ കിരീടം ജർമനിക്ക്. പോർച്ചുഗലിനെ തോൽപിച്ചത് എതിരില്ലാത്ത ഒരു ഗോളിന്.

ലുബ്ലിയാന: പോർച്ചുഗലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ജർമനി അണ്ടർ 21 യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻമാരായി. ആദ്യ പകുതിയിൽ ജർമനിയുടെ ഗോളവസരം പോസ്റ്റിൽ തട്ടി തെറിച്ചു. 48-ാം മിനുട്ടിൽ റിഡിൽ ബകു നൽകിയ ത്രൂപാസ് മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ എൻമേച്ച വലയിൽ എത്തിച്ചു. ഈ ടൂർണമെന്റില്‍ താരത്തിന്‍റെ നാലാം ഗോളായിരുന്നു ഇത്.

⏰ RESULT ⏰

🇩🇪 Germany champions for the 3rd time! 👏
🇵🇹 Portugal denied first title at this level...

🤔 Who impressed you in the final?

— UEFA U21 EURO (@UEFAUnder21)

ജർമനിയുടെ മൂന്നാം അണ്ടർ 21 യൂറോ കിരീടമാണിത്‌. മുമ്പ് 2009ലും 2017ലും ജർമനി ഈ ടൂർണമെന്റ് വിജയിച്ചിരുന്നു. പോർച്ചുഗലിന് അവരുടെ ആദ്യ അണ്ടർ 21 യൂറോ കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. 

The goal that sealed title number 3 for Germany! ⚽️🏆

🇩🇪 Lukas Nmecha's potential ability = ____ /💯 | pic.twitter.com/mQqBiwv1il

— UEFA U21 EURO (@UEFAUnder21)

ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയില്‍

ഫ്രഞ്ച് ഓപ്പണില്‍ സെറീന ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; സിറ്റ്‌സിപാസും മെദ്‌വദേവും നേര്‍ക്കുനേര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!