ബാലന്‍ ഡി ഓറിനേക്കാള്‍ ഇഷ്‌ടമുള്ള ട്രോഫി! പ്രിയപ്പെട്ട കിരീടവും ഗോളും വെളിപ്പെടുത്തി റൊണാള്‍ഡോ

Published : Jun 06, 2021, 11:29 AM ISTUpdated : Jun 06, 2021, 11:33 AM IST
ബാലന്‍ ഡി ഓറിനേക്കാള്‍ ഇഷ്‌ടമുള്ള ട്രോഫി! പ്രിയപ്പെട്ട കിരീടവും ഗോളും വെളിപ്പെടുത്തി റൊണാള്‍ഡോ

Synopsis

കളിച്ചിടത്തെല്ലാം ഗോളും കിരീടങ്ങളും കൊണ്ട് ആറാടിയ റൊണാഡോയുടെ ഏറ്റവും പ്രിയപ്പെട്ട ഗോളും ട്രോഫിയും ഏതെന്ന് നോക്കാം.   

ലിസ്‌ബണ്‍: ഫുട്ബോളിൽ നിരവധി ഗോളുകളും കിരീടങ്ങളും നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിൽ റൊണാൾഡോയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ടവ ഏതായിരിക്കും? സൂപ്പർ താരം തന്നെ മറുപടി പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്കൊപ്പം 32 കിരീടം നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിളക്കമേറ്റി അഞ്ചു ബാലൻ ഡി ഓറും പോർച്ചുഗൽ ഇതിഹാസത്തിനൊപ്പമുണ്ട്. എന്നാൽ ഇതിനേക്കാളെല്ലാം റൊണാൾഡോ വിലമതിക്കുന്നത് മറ്റൊരു കിരീടത്തിനാണ്.

കഴിഞ്ഞ യൂറോ കപ്പിലെ പോര്‍ച്ചുഗലിന്‍റെ കിരീടധാരണം. ഫ്രാൻസിനെതിരെ എക്‌സ്‌ട്രാ ടൈമിൽ എഡർ നേടിയ ഒറ്റ ഗോളിനായിരുന്നു പോർച്ചുഗല്‍ ജയിച്ചത്. പരിക്കേറ്റ് പാതിവഴിയിൽ മടങ്ങിയെങ്കിലും ടച്ച് ലൈനിൽ പോർച്ചുഗലിന്റെ ജീവനായി റൊണാൾഡോ ഉണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ യൂറോ കപ്പിനെക്കാൾ വലുതല്ല റൊണാൾഡോയ്‌ക്ക് മറ്റ് നേട്ടങ്ങളൊന്നും.

കളിച്ചിടത്തെല്ലാം ഗോളിൽ ആറാടിയ റൊണാഡോയുടെ പേരിനൊപ്പമുള്ളത് 777 ഗോളുകൾ. ഇതിൽ ഏറ്റവും പ്രിയപ്പെട്ടത് ഇപ്പോൾ കളിക്കുന്ന യുവന്റസിനെതിരെ നേടിയ ഈ സൂപ്പർ ഗോൾ. യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് വേണ്ടി 2017/18 സീസണിലായിരുന്നു ആരാധകരെ ത്രസിപ്പിച്ച് ഈ വണ്ടർ ഗോൾ. 

കോപ്പ അമേരിക്ക സ്വന്തം മണ്ണില്‍; ബ്രസീല്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പെന്ന് കാസിമിറോ

അരങ്ങേറ്റ സീസണ്‍ പവറായി; റൂബന്‍ ഡിയാസ് പ്രീമിയര്‍ ലീഗിലെ മികച്ച താരം; പെപ് പരിശീലകന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം