ഐ ലീഗ്: ഗോകുലത്തിന് രണ്ടാം തോല്‍വി, ഇത്തവണ ഐസ്വാളിനോട്

Published : Jan 20, 2021, 04:35 PM IST
ഐ ലീഗ്: ഗോകുലത്തിന് രണ്ടാം തോല്‍വി, ഇത്തവണ ഐസ്വാളിനോട്

Synopsis

ഇരുപകുതികളിമായി നേടിയ രണ്ട് ഗോളുകളാണ് ഐസ്വാളിന് ജയമൊരുക്കിയത്. മല്‍സ്വംസുവാല, ലാല്‍റമ്മാവിയ എന്നിവരാണ് ഐസ്വാളിന്റെ ഗോളുകള്‍ നേടിയത്.

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് തോല്‍വി. ഐസ്വാള്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം പരാജയപ്പെട്ടത്. ഇരുപകുതികളിമായി നേടിയ രണ്ട് ഗോളുകളാണ് ഐസ്വാളിന് ജയമൊരുക്കിയത്. മല്‍സ്വംസുവാല, ലാല്‍റമ്മാവിയ എന്നിവരാണ് ഐസ്വാളിന്റെ ഗോളുകള്‍ നേടിയത്. തോല്‍വിയോടെ ഗോകുലം എട്ടാം സ്ഥാനത്തേക്ക് വീണു. ഗോകുലം അഞ്ചാമതാണ്.

പെനാല്‍റ്റിയിലൂടെയാണ് ഐസ്വാളിന്റെ ആദ്യ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ പിന്നീട് വല ചലിപ്പിക്കാന്‍ പിന്നീട് ഇരു ടീമുകള്‍ക്കും സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഐസ്വാളിന്റെ വിജയമുറപ്പിച്ച ഗോളെത്തി. ലാലെംഗ്മാവിയയുടെ അസിസ്റ്റില്‍ ലാല്‍റമ്മാവിയ ഗോള്‍ നേടുകയായിരുന്നു.

മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോല്‍ രണ്ട് തോല്‍വിയും മാത്രമാണ് ഐസ്വാളിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെയാണ് ഗോകുലം തോല്‍പ്പിച്ചിരുന്നത്. ഐസ്വാളിന് രണ്ട് മത്സരത്തില്‍ ഒരു തോല്‍വിയും ഒരു ജയവുമുണ്ട്. അടുത്ത തിങ്കളാഴ്ച് നെറോക്കയ്‌ക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ അമരക്കാരൻ ആഷ്‌ലി വെസ്റ്റ്‌വുഡ്
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഇറ്റലി ലോകകപ്പ് യോഗ്യതക്കരികെ; ഗ്യോക്കറസ് മാജിക്കിൽ സ്വീഡൻ