ഐഎസ്എല്‍ ജേതാക്കളെ നാളെ അറിയാം; ഐ ലീഗില്‍ ഗോകുലത്തിന് ജയം

Published : Mar 11, 2021, 10:56 AM IST
ഐഎസ്എല്‍ ജേതാക്കളെ നാളെ അറിയാം; ഐ ലീഗില്‍ ഗോകുലത്തിന് ജയം

Synopsis

മുംബൈ സെമിഫൈനലില്‍ എഫ്‌സി ഗോവയെയും,  എടികെ മോഹന്‍ ബഗാന്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയും തോല്‍പിച്ചു. ലീഗ് റൗണ്ടിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് മുംബൈയും എടികെ ബഗാനും.  

ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണിലെ ചാംപ്യന്‍മാരെ നാളെ അറിയാം. നാലാം കിരീടം ലക്ഷ്യമിടുന്ന എടികെ മോഹന്‍ ബഗാന്‍ ഫൈനലില്‍ ആദ്യ കിരീടത്തിനായി ഇറങ്ങുന്ന മുംബൈ സിറ്റിയെ നേരിടും. മുംബൈ സെമിഫൈനലില്‍ എഫ്‌സി ഗോവയെയും,  എടികെ മോഹന്‍ ബഗാന്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയും തോല്‍പിച്ചു. ലീഗ് റൗണ്ടിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് മുംബൈയും എടികെ ബഗാനും.

ഐ ലീഗില്‍ ഗോകുലത്തിന് ജയം

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ ജയം. ഗോകുലം എതിരില്ലാത്ത മൂന്ന് ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പിച്ചു. ഇതോടെ 22 പോയിന്റുമായി ഗോകുലം ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. സീസണില്‍ ആദ്യ തോല്‍വി നേരിട്ട ചര്‍ച്ചില്‍ 25 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

മാമിത്തിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഗോകുലം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ ഡെന്നി അന്റ്‌വി ഇരട്ടഗോളുമായി ഗോകുലത്തിന്റെ ജയം ആധികാരികമാക്കി. 56, 62 മിനിറ്റുകളിലായിരുന്നു അന്റ്‌വിയുടെ ഗോളുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം