
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോള്‍ഡന്‍ ത്രെഡ്സിന്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെഎസ്ഇബിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് തോല്‍പ്പിച്ചത്. നിശ്ചിത സമയം ഗോള്‍രഹിതമായി അവസാനിച്ചപ്പോള്‍ എക്‌സ്‌ട്രൈ ടൈമിലാണ് ഗോളുകള്‍ രണ്ട് ഗോളുകളും പിറന്നത്. 109-ാം മിനിറ്റില്‍ അജയ് അലക്‌സ്, തൊട്ടടുത്ത മിനിറ്റില്‍ ഇഹ്‌സാഖ് നൂഹു സെയ്ദു എന്നിവരാണ് ഗോളുകള്‍ നേടിയത്. കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാംപ്യന്‍മാരായിരുന്നു ത്രെഡ്സ്. അവരുടെ കന്നി കിരീടം കൂടിയാണിത്.
ഫ്രീകിക്കില്‍ നിന്നായിരുന്നു അലക്‌സിന്റെ ഗോള്‍. ബോക്സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിനായിരുന്നു ത്രെഡ്സിന് ഫ്രീ കിക്ക് ലഭിച്ചത്. എല്ലാ പിഴവുകള്‍ക്കും ഒറ്റ ഫ്രീകിക്കിലൂടെ അവര്‍ മറുപടി നല്‍കി. അജയ് അലക്സിന്റ കണിശതയാര്‍ന്ന കിക്ക് അജ്മലിനെ കാഴ്ച്ചക്കാരനാക്കി വലതുമൂലയിലേക്കിറങ്ങി. 119ാം മിനിറ്റില്‍ നുഹുവും പ്രായശ്ചിത്തം ചെയ്തു. അതുവരെയുള്ള എല്ലാ പിഴവുകള്‍ക്കുമുള്ള മറുപടി. മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ചുള്ള ഇടംകാലടി ത്രെഡ്സിന് പ്രീമിയര്‍ ലീഗിലെ കിരീടം ഉറപ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെഎസ്ഇബിക്കായിരുന്നു ജയം. ചരിത്രത്തിലാദ്യമായി 22 ടീമുകളാണ് ലീഗില്‍ മത്സരിച്ചത്. ആകെ 113 കളികള്‍. 12 ഗോളുമായി ത്രെഡ്സിന്റെ ഘാന സ്!്രൈടക്കര്‍ നുഹു സെയ്ദ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്സ് ഫൈനലിലെ താരമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!