ക്രിസ്റ്റ്യാനോയുടെ വരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കിരീടസാധ്യത വര്‍ധിപ്പിക്കും: പോഗ്ബ

Published : Sep 10, 2021, 10:22 AM ISTUpdated : Sep 10, 2021, 10:23 AM IST
ക്രിസ്റ്റ്യാനോയുടെ വരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കിരീടസാധ്യത വര്‍ധിപ്പിക്കും: പോഗ്ബ

Synopsis

നാളെ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ റൊണാള്‍ഡോ യുണൈറ്റഡ് നിരയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കിരീടസാധ്യത വര്‍ധിപ്പിച്ചുവെന്ന് ഫ്രഞ്ച്താരം പോള്‍ പോഗ്ബ. ഈമാസം പതിനൊന്നിന് ന്യൂകാസില്‍ യുണൈറ്റഡിനെതിരെ റൊണാള്‍ഡോ യുണൈറ്റഡ് നിരയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ, 12 പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് യുണൈറ്റഡ് ആരാധകര്‍. 

യുവന്റസില്‍ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള റൊണാള്‍ഡോയുടെ കൂടുമാറ്റം. ആരാധകര്‍ മാത്രമല്ല, പോള്‍ പോഗ്ബ അടക്കമുള്ള യുണൈറ്റഡ് താരങ്ങളും താരത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. റൊണാള്‍ഡോയുടെ സാന്നിധ്യം യുണൈറ്റഡ് താരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പടെ കീരീട സാധ്യത വര്‍ധിച്ചുവെന്നും പോഗ്ബ പറയുന്നു. 

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരമായ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാനായി കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍. പ്രീമിയര്‍ ലീഗിലും ലാലീഗയിലും സെരി എയിലും നൂറിലേറെ ഗോള്‍ നേടിയ ഏകതാരമായ റൊണാള്‍ഡോ ഉഗ്രന്‍ ഫോമോടെയാണ് യുണൈറ്റഡില്‍ എത്തുന്നത്. 

അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിനായി ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡും സ്വന്തമാക്കിക്കഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച