Champions League : റെക്കോര്‍ഡുകള്‍ സംസാരിക്കും; സിമിയോണിയും സംഘവും ഭയക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ

Published : Feb 23, 2022, 01:02 PM ISTUpdated : Feb 23, 2022, 05:05 PM IST
Champions League : റെക്കോര്‍ഡുകള്‍ സംസാരിക്കും; സിമിയോണിയും സംഘവും ഭയക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ

Synopsis

അത്‌ലറ്റിക്കോയ്‌ക്കെതിരെ എന്നും മികച്ച പ്രകടനം നടത്തിയിട്ടുണ്ട് റൊണാള്‍ഡോ. അവസാനം റൊണാള്‍ഡോ അത്‌ലറ്റിക്കോ മൈതാനത്തെത്തിയപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി. യുവന്റസ് ജേഴ്‌സിയില്‍ തകര്‍പ്പന്‍ ഹാട്രിക്.

മാഞ്ചസ്റ്റര്‍ : അത്‌ലറ്റിക്കോ മാഡ്രിഡിനെ (Atletico Madrid) നേരിടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (Manchester United) ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്ന ഘടകം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ (Cristiano Ronaldo) സാന്നിധ്യമാണ്. അത്‌ലറ്റിക്കോയ്‌ക്കെതിരെ എന്നും മികച്ച പ്രകടനം നടത്തിയിട്ടുണ്ട് റൊണാള്‍ഡോ. അവസാനം റൊണാള്‍ഡോ അത്‌ലറ്റിക്കോ മൈതാനത്തെത്തിയപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി. യുവന്റസ് ജേഴ്‌സിയില്‍ തകര്‍പ്പന്‍ ഹാട്രിക്.

അത്‌ലറ്റിക്കോ കോച്ച് സിമിയോണിയുടെ സ്വപ്നങ്ങള്‍ക്ക് എന്നും വിലങ്ങുതടിയാണ് റോണോ. വിവിധ ക്ലബ്ബുകളിലായി 35 തവണ സിമിയോണിയുടെ അത്‌ലറ്റിക്കോയെ നേരിട്ടിട്ടുണ്ട് ക്രിസ്റ്റ്യാനോ. 25 ഗോളുകളും 9 അസിസ്റ്റും സമ്പാദ്യം. സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ യുണൈറ്റഡിന്റെ 11ല്‍ ആറ് ഗോളും ക്രിസ്റ്റ്യാനോയുടെ വകയാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നാണ് നേട്ടം. അഞ്ച് ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ പേരെഴുതിയ പ്രായംതളര്‍ത്താത്ത പോരാളിയില്‍ ടീം ഇത്തവണയും പ്രതീക്ഷ വയ്ക്കുന്നു.

ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം. ഒരു റെക്കോര്‍ഡ് കൂടി മാഞ്ചസ്റ്ററിനെ കാത്തിരിക്കുന്നുണ്ട്. മത്സരത്തില്‍ അത്ലറ്റിക്കോയുടെ ഗോള്‍വലകുലുക്കിയാല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ 500 ഗോള്‍ തികയ്ക്കുന്ന നാലാമത്തെ ടീമെന്ന റെക്കോര്‍ഡിലെത്താം യുണൈറ്റഡിന്. റയല്‍മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ ടീമുകളാണ് ഇതിന് മുമ്പ് 500ഗോള്‍ പിന്നിട്ട ടീമുകള്‍.

പ്രീമിയര്‍ ലീഗില്‍ കിരീടസ്വപ്നം ഏറെക്കുറെ അവസാനിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗില്‍ മുന്നേറുക പ്രധാനം. റാല്‍ഫ് റാഗ്‌നിക്കിന് കീഴില്‍ ഒരു കീരീടമോഹമുണ്ടെങ്കില്‍ ചാംപ്യന്‍സ് ലീഗ് മാത്രമാണ് പ്രതീക്ഷ. ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരെ ചാംപ്യന്‍സ് ലീഗിലെ അവസാന നാല് മത്സരങ്ങളിലും തോല്‍വിയെന്ന നാണക്കേട് മാറ്റണം സിമിയോണിക്കും സംഘത്തിനും. 

ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മികച്ച ഫോമും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും യുണൈറ്റഡിന് കരുത്താകും. ജാദന്‍ സാഞ്ചോ, പോള്‍ പോഗ്ബ, ഹാരി മഗ്വെയര്‍, റാഫേല്‍ വരാനെ, ഡേവിഡ് ഡിഹിയ എന്നിവര്‍ കൂടി ചേരുമ്പോള്‍ അത്‌ലറ്റിക്കോയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതിന് മുന്‍പ് ഇരുടീമുകളും ഏറ്റുമുട്ടിയത്.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്