യൂത്ത്‌ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക്‌ ചരിത്ര മെഡല്‍, ബാഡ്‌മിന്റണില്‍ താരോദയമായി ഇന്ത്യയുടെ തന്‍വി പത്രി

Published : Nov 06, 2026, 03:24 AM IST
thanvi patri

Synopsis

സെനഗലിൽ നടന്ന യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ തൻവി പത്രിക്ക് ചരിത്ര മെഡൽ. യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് തൻവി. ഫൈനലിൽ ചൈനീസ് താരത്തോട് പൊരുതിയാണ് ഈ പതിനഞ്ചുകാരി മെഡൽ സ്വന്തമാക്കിയത്.

ന്യൂഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍. യൂത്ത്‌ ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ താരം മെഡല്‍ നേടുന്നത്‌ ഇതാദ്യമായാണ്‌. ഫൈനലില്‍ ജൂനിയര്‍ ലോകചാമ്പ്യനായ ചൈനയുടെ ഷാങ്‌ യി സിന്നിനെയാണ്‌ പതിനഞ്ചുകാരി കീഴടക്കിയത്‌ (സ്‌കോര്‍: 21-15,13-21,24-26).

യൂത്ത്‌ ഒളിമ്പിക്‌സ്‌ ബാഡ്‌മിന്റണില്‍ മുന്‍പ്‌ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളത്‌ പുരുഷ താരങ്ങളായ എച്ച്‌ എസ്‌ പ്രണോയിയും ലക്ഷ്യ സെന്നുമാണ്‌. 2010 സിംഗപ്പൂര്‍ ഗെയിംസില്‍ പ്രണോയി വെള്ളി നേടിയപ്പോള്‍ ലക്ഷ്യ സെന്‍ 2018 ബ്യൂണസ്‌ഐറിസ്‌ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി. ഇവരുടെ പിന്‍ഗാമിയായിട്ടാണ്‌ തന്‍വിയും ഉയര്‍ന്നു വന്നിരിക്കുന്നത്‌.

ഒഡീഷ സ്വദേശിയായ തന്‍വി പത്രിയാണ്‌ യൂത്ത്‌ ഒളിമ്പിക്‌സ്‌ വനിതാ ബാഡ്‌മിന്റണ്‍ സിംഗിള്‍സ്‌ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരി. രാജ്യത്തിന്റെ ജൂനിയര്‍ ബാഡ്‌മിന്റണ്‍ സര്‍ക്യൂട്ട്‌ വളരെ മികച്ചതാണെന്നതിന്റെ സൂചനയാണ്‌ തന്‍വി പത്രിയുടെ നേട്ടം. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ താരത്തിനെതിരെ ഫൈനലില്‍ 82 മിനുട്ട്‌ നേരമാണ്‌ തന്‍വി പത്രി പൊരുതിയത്‌. അവസാന ഗെയിമില്‍ തന്‍വി നടത്തിയ തിരിച്ചുവരവ്‌ ശ്രദ്ധേയമായിരുന്നു. 10-19ന്‌ പിറകില്‍ നിന്ന തന്‍വി സ്‌കോര്‍ 24-24ന്‌ ഒപ്പം പിടിച്ചത്‌ ആവേശം വാനോളം ഉയര്‍ത്തി. എന്നാല്‍, അവസാന നിമിഷങ്ങളില്‍ ചൈനീസ്‌ താരം പിഴവുകള്‍ വരുത്താതെ കളിച്ചതോടെ മത്സരവും സ്വര്‍ണമെഡലും തന്‍വിക്ക്‌ നഷ്ടമായി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇഞ്ചുറി ടൈമിൽ വിറപ്പിച്ച് പാകിസ്ഥാന്‍, വിജയം കൈവിടാതെ ഇന്ത്യ, സാഫ് ചാമ്പ്യൻഷിപ്പിൽ ജയത്തുടക്കം
ഏഴാം നമ്പര്‍ ജഴ്‌സി തിരികെ നല്‍കാന്‍ സമയമായിരിക്കുന്നു, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ