ഇഞ്ചുറി ടൈമിൽ വിറപ്പിച്ച് പാകിസ്ഥാന്‍, വിജയം കൈവിടാതെ ഇന്ത്യ, സാഫ് ചാമ്പ്യൻഷിപ്പിൽ ജയത്തുടക്കം

Published : Nov 05, 2026, 05:54 PM IST
India beat Pakistan

Synopsis

ഐഎസ്എൽ മത്സരങ്ങളും ന്യൂസിലൻഡിനെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും നടക്കുന്നതിനാൽ രണ്ടാം നിര ടീമിനെയാണ് പരിശീലകൻ നൗഷാദ് മൂസയുടെ കീഴിൽ ഇന്ത്യ സാഫ് കപ്പില്‍ കളിപ്പിക്കുന്നത്.

ധാക്ക: സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചു കയറിയത്. ആദ്യ പകുതിയില്‍ തന്നെ 3-0ന് മുന്നിലെത്തി ജയമുറപ്പിച്ചെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ച‍ടിച്ച് പാകിസ്ഥാന്‍ വിറപ്പിച്ചെങ്കിലും ഇന്ത്യ വിജയം കൈവിട്ടില്ല. ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവതാരം സുഹൈൽ അഹമ്മദ് ഭട്ടിന്‍റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്.

ഐഎസ്എൽ മത്സരങ്ങളും ന്യൂസിലൻഡിനെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും നടക്കുന്നതിനാൽ രണ്ടാം നിര ടീമിനെയാണ് പരിശീലകൻ നൗഷാദ് മൂസയുടെ കീഴിൽ ഇന്ത്യ സാഫ് കപ്പില്‍ കളിപ്പിക്കുന്നത്. മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യ പകുതിയിൽ തന്നെ പൂർണ്ണ ആധിപത്യം ഉറപ്പിച്ചു. മുഹമ്മദ് സുഹൈൽ നൽകിയ മികച്ച ലോ ക്രോസ് കൃത്യമായി വലയിലെത്തിച്ച് സുഹൈൽ ഭട്ടാണ് ഇന്ത്യയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. വൈകാതെ തന്നെ പാകിസ്ഥാൻ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ സുഹൈൽ ഭട്ട് ടീമിന്‍റെയും തന്‍റെയും രണ്ടാം ഗോൾ നേടി ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി.

തൊട്ടുപിന്നാലെ നോഫൽ നൽകിയ പാസിൽ നിന്ന് മാങ്ലെൻതാങ് കിപ്ഗെൻ പന്ത് പാകിസ്താൻ ഗോൾകീപ്പർ യൂസഫ് ഭട്ടിന്‍റെ തലയ്ക്കുമുകളിലൂടെ ചിപ് ചെയ്ത് വലയിലെത്തിച്ചതോടെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 3-0 ന് മുന്നിലെത്തി. പാകിസ്ഥാന് ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ഷായക് ദോസ്ത് പുറത്തേക്ക് അടിച്ചുകളഞ്ഞതും ഇന്ത്യയ്ക്ക് ആശ്വാസമായി. രണ്ടാം പകുതിയിൽ ഇന്ത്യ കളിയിലെ വേഗത കുറച്ചെങ്കിലും പാകിസ്ഥാന് വലിയ അവസരങ്ങളൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ ശക്തമായ തിരിച്ചുവരവാണ് പാകിസ്ഥാൻ നടത്തിയത്. ജുനൈദ് ഷായുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ നജീബുള്ള പാകിസ്ഥാന്‍റെ ആദ്യ ഗോൾ നേടി. തൊട്ടടുത്ത മിനിറ്റിൽ ആലംഘീർ ഘാസി നേടിയ മനോഹരമായ ഗോളിലൂടെ പാകിസ്ഥാൻ രണ്ടാം ഗോള്‍ തിരിച്ചടിച്ചു. അവസാന സെക്കന്‍ഡുകളില്‍ സമനില ഗോളിനായി പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം വഴങ്ങിയില്ല. 11ന് മാലദ്വീപിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം. എട്ടിന് പാകിസ്ഥാനും മാലദ്വീപും ഏറ്റുമുട്ടും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ആദ്യ പകുതിയിലെ മോശം പ്രകടനവും പെനാൽറ്റി പാഴാക്കിയതുമാണ് തിരിച്ചടിയായതെന്നും എന്നാൽ രണ്ടാം പകുതിയിലെ തിരിച്ചുവരവ് ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ടെന്നും മത്സരശേഷം ആലംഘീർ ഘാസി പറഞ്ഞു. മാലദ്വീപിനെതിരെയുള്ള അടുത്ത മത്സരത്തിൽ ജയിച്ച് സെമിഫൈനലിൽ കടക്കാനാണ് ടീമിന്‍റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഏഴാം നമ്പര്‍ ജഴ്‌സി തിരികെ നല്‍കാന്‍ സമയമായിരിക്കുന്നു, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ പ്രതീക്ഷ നല്‍കുന്ന 19 കാരന്‍, ചാമ്പ്യന്‍സ്‌ ലീഗില്‍ മാഞ്ചസ്റ്റര്‍ തിരിച്ചുവന്നത്‌ പകരക്കാരുടെ മികവില്‍