ലോകത്തെ ഏത്‌ ക്ലബ്ബിലും റോഡ്രിക്ക്‌ അനായാസം കളിക്കാന്‍ കഴിയും. തന്റെ പൊസിഷനില്‍ ഇന്ന്‌ ഏറ്റവും മികച്ച താരം റോഡ്രിയാണ്‌. ഫുട്‌ബോളിനെ ഏറ്റവും നല്ല രീതിയില്‍, അനായാസം ഉള്‍ക്കൊള്ളാന്‍ റോഡ്രിക്ക്‌ സാധിക്കുമെന്നും ലൂയിസ്‌ ഫ്യുന്റെ പറഞ്ഞു.

മാഡ്രിഡ്‌: ഇതിഹാസതാരം ലയണല്‍ മെസിയുടെ പ്രതിഭയോട്‌ ഉപമിക്കാന്‍ പോന്ന താരങ്ങള്‍ ഇന്ന്‌ ലോകഫുട്‌ബോളില്‍ ഇല്ല. ഭാവിയിലെ മെസി എന്ന്‌ ബാഴ്‌സലോണയുടെ സ്‌പാനിഷ്‌ യുവതാരം യമാലിനെ സമീപകാലത്ത്‌ ചില കാറ്റലൂണിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, ലോകകപ്പ്‌ ജേതാവായ പരിശീലകന്‍ ലൂയിസ്‌ ഡി ലെ ഫ്യുന്റെ തന്റെ ടീമി്‌ലെ ഒരു താരത്തെ സ്‌പാനിഷ്‌ ഫുട്‌ബോളിലെ മെസി എന്ന്‌ വിശേഷിപ്പിച്ചത്‌ ഏറെ ശ്രദ്ധേയമായിരിക്കുന്നു.

ലോകകപ്പ്‌ കിരീടം സ്‌പെയ്‌നിന്‌ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായ റോള്‍ വഹിച്ച നായകന്‍ റോഡ്രിയെയാണ്‌ സ്‌പെയിന്‍ ദേശീയ ടീം കോച്ച്‌ "മെസി ഓഫ്‌ സ്‌പാനിഷ്‌ ഫുട്‌ബോള്‍" എന്ന്‌ വിശേഷിപ്പിച്ചത്‌. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന്‌ റോഡ്രി സ്‌പാനിഷ്‌ ലാ ലിഗയിലെ ബാഴ്‌സോണയിലേക്ക്‌ ചേേേക്കറിയതുമായി ബന്ധപ്പെട്ട്‌ റേഡിയോ മാര്‍കയില്‍ സംസാരിക്കുമ്പോഴാണ്‌ സ്‌പെയിന്‍ പരിശീലന്‍ റോഡ്രിയെ സ്‌പാനിഷ്‌ മെസിയാക്കിയത്‌! ലോകത്തെ ഏത്‌ ക്ലബ്ബിലും റോഡ്രിക്ക്‌ അനായാസം കളിക്കാന്‍ കഴിയും. തന്റെ പൊസിഷനില്‍ ഇന്ന്‌ ഏറ്റവും മികച്ച താരം റോഡ്രിയാണ്‌. ഫുട്‌ബോളിനെ ഏറ്റവും നല്ല രീതിയില്‍, അനായാസം ഉള്‍ക്കൊള്ളാന്‍ റോഡ്രിക്ക്‌ സാധിക്കുമെന്നും ലൂയിസ്‌ ഫ്യുന്റെ പറഞ്ഞു. ലയണല്‍ മെസിയും തന്റെ പൊസിഷനില്‍ ഏറ്റവും മികച്ചതാരമായിരുന്നു. ഏത്‌ ലീഗിലെ ടീമിനെതിരെയും മെസിക്ക്‌ ഏറ്റവും മികച്ച പ്രകടനം സാധ്യമായിരുന്നു. സമാനമായ രീതിയില്‍ റോഡ്രിക്കും കഴിയുമെന്നാണ്‌ സ്‌പെയിന്‍ ദേശീയ ടീം കോച്ചിന്റെ വിലയിരുത്തല്‍. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ റോഡ്രിക്ക്‌ സ്‌പാനിഷ്‌ ലാലിഗയിലും ഏറ്റവും മികച്ച പ്രകടനം സാധ്യമാകും. റോഡ്രിയെ പോലുള്ള താരങ്ങള്‍ വരുന്നതോടെ ലാ ലിഗയുടെ നിലവാരം ഉയരുമെന്നും ലൂയിസ്‌ ഫ്യുന്റെ പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 2026 സമ്മര്‍ ട്രാന്‍സ്‌ഫറിലാണ്‌ റോഡ്രി ബാഴ്‌സലോണയിലേക്ക്‌ ചേക്കേറിയത്‌. റയല്‍മാഡ്രിഡ്‌ വലിയ ഓഫറുമായി റോഡ്രിക്ക്‌ പിറകെയുണ്ടായിരുന്നെങ്കിലും അത്‌ വേണ്ടെന്ന്‌ വെച്ചാണ്‌ റോഡ്രി ബാഴ്‌സലോണ തിരഞ്ഞെടുത്തത്‌. റയല്‍ മാഡ്രിഡ്‌ കോച്ച്‌ ജോസ്‌ മൗറീഞ്ഞോയുടെ ശൈലിയുമായി ഒത്തുപോകുവാന്‍ പ്രയാസമാകുമെന്ന കണക്ക്‌കൂട്ടലിലാണ്‌ റോഡ്രി ബാഴ്‌സലോണയിലേക്ക്‌ ചേക്കേറിയത്‌. 2026 ഫിഫ ലോകകപ്പില്‍ സ്‌പെയിന്‍ ചാമ്പ്യന്‍മാരായപ്പോള്‍ റോഡ്രി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ കാണാന്‍ താഴെയുള്ള ലിങ്ക്‌ ക്ലിക്‌ ചെയ്യുക

https://www.youtube.com/live/s0LLVQeMmtU?si=H4Mj0bU2ZPZAtLpI