
പോര്‍ട്ടോ: പരിശീലനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ഇതിഹാസ സ്‌പാനിഷ് ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് പ്രാര്‍ത്ഥനകളോടെ ഫുട്ബോള്‍ ലോകം. ഇതിഹാസ നായകന്‍ ഉടന്‍ സുഖംപ്രാപിച്ച് തിരിച്ചുവരട്ടെയെന്ന് കസീയസിന്‍റെ മുന്‍ ക്ലബ് റയല്‍ മാഡ്രിസ് ട്വീറ്റ് ചെയ്തു. റാഫേല്‍ നദാല്‍ അടക്കമുള്ള കായികതാരങ്ങളും കസീയസിന് പൂര്‍ണ പിന്തുണ നല്‍കി രംഗത്തെത്തി.
പ്രിയ നായകന് റയല്‍ മാഡ്രിഡ് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. അസാധാരണമായ വെല്ലുവിളികളെ എങ്ങനെ മറികടക്കണമെന്നാണ് തന്‍റെ കരിയറില്‍ കസീയസ് തങ്ങളെ പഠിപ്പിച്ചത്. കസീയസ് ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും ഫുട്ബോള്‍ ലോകത്തിന്‍റെ എല്ലാ പിന്തുണയും അറിയിക്കുന്നതായും റയല്‍ മാഡ്രിഡ് പത്രകുറിപ്പില്‍ അറിയിച്ചു. ബാഴ്‌സലോണ, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ അടക്കമുള്ള ക്ലബുകളും കസീയസിന് പിന്തുണയറിച്ചു.
റയല്‍ മാഡ്രിഡ് വിട്ടശേഷം പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോക്കുവേണ്ടി കളിക്കുന്ന 37കാരനായ താരത്തിന് പരിശീലനത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ കസീയസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരം അപകടനിലതരണം ചെയ്തുവെന്ന് പോര്‍ച്ചുഗീസ് മാധ്യമമായ എ ബോലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!