പിറന്നാള്‍ ദിവസം ആഗ്രഹം വ്യക്തമാക്കി ഐ.എം വിജയന്‍; മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ചരിത്രം- വീഡിയോ കാണാം

By Web TeamFirst Published Apr 25, 2019, 2:19 PM IST
Highlights

50ാം പിറന്നാള്‍ നിറവില്‍ ആഗ്രഹം വ്യക്തമാക്കി  ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഐ.എം വിജയന്‍. പത്മശ്രീ അവാര്‍ഡ് നേടുകയാണ് ലക്ഷ്യമെന്ന് വിജയന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൃശൂര്‍: 50ാം പിറന്നാള്‍ നിറവില്‍ ആഗ്രഹം വ്യക്തമാക്കി  ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഐ.എം വിജയന്‍. പത്മശ്രീ അവാര്‍ഡ് നേടുകയാണ് ലക്ഷ്യമെന്ന് വിജയന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കുട്ടിത്താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനിടെ സംസാരിക്കുകയായിരുന്നു വിജയന്‍. 

വിജയന്‍ തുടര്‍ന്നു... കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളായിട്ട് പത്മശ്രീക്ക് ശ്രമിക്കുന്നുണ്ട്. ഇത്തവണയും ശ്രമിക്കണം. സര്‍ക്കാരിന്റെ പിന്തുണയുണ്ട്. അര്‍ജുന അവാര്‍ഡ് നേടുകയുണ്ടായി. പത്മശ്രീ ലഭിച്ചാല്‍ അത് നേട്ടം തന്നെയാണ്. അതിനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും വിജയന്‍ പറഞ്ഞു. 

സിനിമ കരിയറിനെ കുറിച്ചും വിജയന്‍ വാചാലനായി. ഫുട്‌ബോള്‍ കഴിഞ്ഞിട്ടേ മറ്റേത് മേഖലയുമുള്ളൂ. അതെന്റെ ജീവിതമാണ്. ഫുട്‌ബോള്‍ കളിച്ചിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. സിനിമ കരിയറില്‍ സംഭവിച്ച ഏറ്റവും വലിയ കാര്യം മമ്മൂക്കയുടെ കൂടെ രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ്. ദേശീയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഒരാളുടെ കൂടെ അഭിനയിക്കാന്‍ കഴിയുകയെന്ന് പറഞ്ഞാല്‍ എന്നെ സംബന്ധിച്ചോളം ചരിത്രമാണെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോ കാണാം.

click me!