
ഹിസോര്‍: കാഫ നേഷന്‍സ് കപ്പ് 2025ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഗോള്‍രഹിത സമനില. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു മുന്‍തൂക്കം. ഗോള്‍ അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാക്കിയതും അഫ്ഗാനിസ്ഥാനാണ്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇന്ത്യയുടെ നോക്കൗട്ട് കടക്കുമോ എന്നറിയാന്‍ കാത്തിരിക്കണം. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അഫ്ഗാനിസ്ഥാന്. നോക്കൗട്ട് റൗണ്ടില്‍ എത്താന്‍ സാധ്യതയും കാണുന്നുണ്ട്. അടുത്ത മത്സരത്തില്‍ താജികിസ്ഥാന്‍, ഇറാനെ അട്ടിമറിച്ചാല്‍ മറിച്ചൊന്ന് സംഭവിക്കൂ. അതിനുള്ള സാധ്യത വിരളമാണ്.