അവിശ്വസനീയം ഈ തോല്‍വി; ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാന് മുന്നില്‍ ഇന്ത്യ തകര്‍ന്നു

By Web TeamFirst Published Jul 7, 2019, 10:19 PM IST
Highlights

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാനെതിരെ ഇന്ത്യക്ക് അവിശ്വസനീയ തോല്‍വി. ആദ്യ പകുതിയില്‍ 2-0ത്തിന് മുന്നില്‍ നിന്ന് ഇന്ത്യ അവസാന വിസിലിന് മുമ്പ് നാല് ഗോളുകള്‍ തിരിച്ചുവാങ്ങി.

അഹമ്മദാബാദ്: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാനെതിരെ ഇന്ത്യക്ക് അവിശ്വസനീയ തോല്‍വി. ആദ്യ പകുതിയില്‍ 2-0ത്തിന് മുന്നില്‍ നിന്ന് ഇന്ത്യ അവസാന വിസിലിന് മുമ്പ് നാല് ഗോളുകള്‍ തിരിച്ചുവാങ്ങി. ടൂര്‍ണമെന്റിലെ ആദ്യ മത്സരമായിരുന്നിത്. സുനില്‍ ഛേത്രിയുടെ രണ്ട് ഗോളിലാണ് ആദ്യ ഇന്ത്യ മുന്നിലെത്തിയത്. കോംറോണ്‍ ടര്‍സുനോവ്, ഷെറിദിന്‍ ബൊബേവ്, റഹിമോവ്, ഷാഹ്‌റോം സമീവ് എന്നിവരാണ് താജികിസ്ഥാന്റെ ഗോളുകള്‍ നേടിയത്.

മൂന്നാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ചാങ്‌തെയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഇന്ത്യന്‍ ക്യാപ്റ്റന്‍ പനേങ്ക കിക്കിലൂടെ ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാനത്തില്‍ രണ്ടാം ഗോളും പിറന്നു. ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന ഛേത്രിക്ക് കിട്ടിയ പന്ത് ക്യാപ്റ്റ്ന്‍ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഛേത്രിയുടെ 70ആം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. 

എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ കളി മറന്നു. പ്രതിരോധത്തിലെ പരിചയസമ്പത്തില്ലായ്മ വിനയായി. സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ആ വിടവ് പ്രകടമാവുകായും ചെയ്തു. മലയാളി താരം ജോബി ജസ്റ്റിന്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തി.

click me!