പന്തെറിയാന്‍ ബുമ്രയുണ്ടാകുമോ? ഷാര്‍ദുലിന് പകരമാര്? ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Published : Jul 01, 2025, 10:09 AM IST
Jasprit Bumrah

Synopsis

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് നാളെ ബെര്‍മിംഗ്ഹാമില്‍ തുടക്കം. ജസ്പ്രിത് ബുമ്ര കളിക്കുമോ എന്നറിയാനാണ് ആകാംക്ഷ. 

ബെര്‍മിംഗ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് നാളെ ബെര്‍മിംഗ്ഹാമില്‍ തുടക്കമാവും. ജസ്പ്രിത് ബുമ്ര ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമോയെന്ന് അറിയാനാണ് ആകാംക്ഷ. ഇംഗ്ലണ്ടിനെതിരെ ബെര്‍മിംഗ്ഹാമില്‍ ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ജസ്പ്രിത് ബുമ്രയിലേക്ക്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിക്കൂവെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പന്തെറിഞ്ഞ് പരിക്കേല്‍ക്കാതിരിക്കാനാണ് ബുമ്രയെ മാറ്റിനിര്‍ത്തുന്നത്.

രണ്ടാം ടെസ്റ്റില്‍ ബുമ്ര കളിക്കില്ലെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ബെര്‍മിംഗ്ഹാമില്‍ പരിശീലനത്തില്‍ സജീവമായ ബുമ്ര മത്സരത്തിന് സജ്ജനാണെന്നും കളിക്കുന്ന കാര്യത്തില്‍ അവസാന നിമിഷമേ തീരുമാനമെടുക്കൂ എന്നും ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷറ്റ് പറഞ്ഞു. ബുമ്രയ്ക്ക് വിശ്രമം നല്‍കിയാല്‍ ഇന്ത്യ അര്‍ഷ്ദീപ് സിംഗിന് അരങ്ങേറ്റം നല്‍കിയേക്കും. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രണ്ടാം സ്പിന്നറെ കളിപ്പിക്കാനും ആലോചനയുണ്ട്. ഇങ്ങനെയെങ്കില്‍ ഷാര്‍ദുല്‍ താക്കൂറിന് പകരം വാഷിംഗ്ടണ്‍ സുന്ദറോ കുല്‍ദീപ് യാദവോ ടീമിലെത്തും.

ബാറ്റിംഗ് മികവ് പരിഗണിച്ച് വാഷിംഗടണിനാണ് സാധ്യത കൂടുതല്‍. പേസ് ബൗളിംഗ് ഓള്‍റൗണ്ടറെയാണ് പരിഗണിക്കുന്നതെങ്കില്‍ നിതീഷ് കുമാര്‍ റഡ്ഡി ടീമിലേക്ക് തിരിച്ചെത്തും. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാനകാരണം ഫീല്‍ഡിംഗിലെ പിഴവുകള്‍ ആയിരുന്നു. അനായാസ ക്യാച്ചുകള്‍ യശസ്വി ജയ്‌സ്വാള്‍ വിട്ടുകളഞ്ഞിരുന്നു. സ്ലിപ്പ് ഫീല്‍ഡിംഗ് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സായ് സുദര്‍ശനും നിതീഷ് കുമാര്‍ റെഡ്ഡിക്കും പ്രത്യേക സ്ലിപ്പ് ഫീല്‍ഡിംഗ് പരിശീലനം നല്‍കിയിരുന്നു.

കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരും ഇവര്‍ക്കുമുണ്ടായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യന്‍ വാലറ്റം വന്‍ തകര്‍ച്ച നേരിട്ടിരുന്നു. ഇത് പരിഹരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഏറെ നേരം നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നുണ്ട്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി / വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുമ്ര / അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

 

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്