
ബാഴ്‌സലോണ: സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടി. പരിശീലനത്തിനിടെ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്കേറ്റ പരിക്കാണ് ബാഴ്‌സലോണയെ അലട്ടുന്നത്. അവധിക്ക് ശേഷം ക്ലബിലേക്ക് തിരിച്ചെത്തിയ മെസിക്ക് പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ പരിക്കേല്‍ക്കുകയായിരുന്നു.
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം കഴിഞ്ഞ ദിവസമാണ് മെസി ക്ലബ്ബിനൊപ്പം ചേര്‍ന്നത്. പിന്നാലെ പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വേദന അനുഭവപ്പെട്ട ഉടനെ പരിശീലനം അവസാനിപ്പിക്കുകയായിരുന്നു.
ഇതോടെ അമേരിക്കയില്‍ നടക്കുന്ന പ്രീസീസണ്‍ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാവും. പരിക്ക് ഗുരുതരമാണോ എന്നുള്ള കാര്യം പരിശോധനയ്ക്ക് ശേഷമെ പുറത്തുവിടൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!