ക്രിസ്റ്റ്യാനോയുടേത് ഒന്നൊന്നര വരവ്! അല്‍ നസറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ വന്‍ കുതിപ്പ്

Published : Dec 31, 2022, 02:23 PM IST
ക്രിസ്റ്റ്യാനോയുടേത് ഒന്നൊന്നര വരവ്! അല്‍ നസറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ വന്‍ കുതിപ്പ്

Synopsis

മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നും നാലും ഇരട്ടി ഫോളോവര്‍മാരാണ് ക്ലബിന് കൂടിയത്. ക്രിസ്റ്റിയാനോയെ അവതരിപ്പിക്കുന്നതിന് മുമ്പ് അല്‍-നസറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു ഉണ്ടായിരുന്നത്.

റിയാദ്: കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ് അല്‍-നസര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ കൊണ്ടുവരുന്നതിലൂടെ ഫുട്‌ബോള്‍ ലീഗിനെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായത് അല്‍- നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായ മാറ്റമാണ്. 

മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നും നാലും ഇരട്ടി ഫോളോവര്‍മാരാണ് ക്ലബിന് കൂടിയത്. ക്രിസ്റ്റിയാനോയെ അവതരിപ്പിക്കുന്നതിന് മുമ്പ് അല്‍-നസറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു ഉണ്ടായിരുന്നത്. പ്രഖ്യാപനത്തിനുശേഷം മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ 3.2 മില്യണാണ് ഫോളോവര്‍മാരുടെ എണ്ണം. ഫേസ്ബുക്ക് അക്കൗണ്ടില്‍ ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷത്തില്‍നിന്ന് ഒറ്റയടിക്ക് 6.61 ലക്ഷം ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഏകദേശം അഞ്ചിരട്ടിയോളം വരും ഈ കുതിച്ചുചാട്ടം. അതേസമയം, ട്വിറ്ററില്‍ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 90,000 ഫോളോവര്‍മാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ കണക്ക്.

ക്രിസ്റ്റിയാനോയുടെ പേര് പതിച്ച ക്ലബിന്റെ ജഴ്‌സികള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടതിന് ശേഷവും താരത്തിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ തകര്‍ച്ചയൊന്നുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. ക്ലബ് ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുക നല്‍കിയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍-നസ്ര്‍ സ്വന്തമാക്കിയത്. 200 മില്യന്‍ ഡോളര്‍ (ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നല്‍കാനിരിക്കുന്ന വാര്‍ഷിക പ്രതിഫലം.

യുനൈറ്റഡില്‍ 100 മില്യന്‍ ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം. എന്നാല്‍ അല്‍ നസറില്‍ എത്തിയപ്പോള്‍ ഇരട്ടിയോളം രൂപയുടെ കുതിപ്പുണ്ടായി. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് 128 മില്യന്‍ ഡോളറാണ് വാര്‍ഷിക പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യന്‍ ഡോളറുമാണ്.

പ്രീമിയര്‍ ലീഗില്‍ ഒന്‍പത് ടീമുകള്‍ക്ക് 20 ഗോള്‍ നേടാന്‍ സാധിക്കുന്നില്ല; ഹാലന്‍ഡ് ഒറ്റയ്ക്ക് നേടി ഇരുപതെണ്ണം!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം