ഗംഭീരം ഇറാന്റെ തിരിച്ചുവരവ്! ആദ്യ ലോകകപ്പ് ഗോളില്‍ ഖത്തറിനും അഭിമാനം; മാറ്ററിയിച്ച് ഇക്വഡോറും അമേരിക്കയും

By Web TeamFirst Published Nov 26, 2022, 10:52 PM IST
Highlights

ആദ്യം പുറത്തുപോകുന്ന ടീമായെങ്കിലും സെനഗലിന് എതിരെ ഗോളടിച്ച്  ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ചതിന്റെ സന്തോഷത്തിലാണ് ആതിഥേയരായ ഖത്തറിന്റെ കളിക്കാര്‍ കാണികളുടെ കൂട്ടത്തിലേക്ക് പോകുന്നത്.

ഗ്രൂപ്പ് മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനവും ശ്രദ്ധേയമാക്കിയത് ഏഷ്യന്‍ കരുത്ത് കാട്ടല്‍. ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളടിച്ച് കടലാസിലും ചരിത്രത്തിലും കരുത്ത് കൂടിയ വെയ്ല്‍സിനെ ഞെട്ടിച്ചത് ഇറാന്‍. കളിയില്‍ വഴിത്തിരിവായത് വെയ്ല്‍സിന്റെ ഗോളി ഹെന്‍സെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തില്‍ ഗോളടിച്ച തരേമിയെ  ബോക്സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തടിച്ചതിനാണ് ഹെന്‍സെക്ക് ചുവപ്പുകാര്‍ഡ്. തുടക്കം മുതല്‍തന്നെ മികച്ച മുന്നേറ്റങ്ങളുമായി ഉഷാറായി ആക്രമിച്ച് കളിച്ച ഇറാന്റെ തന്ത്രത്തില്‍ വെയ്ല്‍സ് സൂപ്പര്‍താരം ഗാരെത് ബെയ്‌ലിറനെ പൂട്ടുക എന്നതും ഉള്‍പെട്ടിരുന്നു. ലോകകപ്പില്‍ ഇതുവരെ ആദ്യറൗണ്ട് കടന്നിട്ടില്ലെന്ന ക്ഷീണം മാറ്റാനാകുമെന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ ഇറാന് ഈ ജയം ഊര്‍ജം പകരും. ആദ്യമത്സരം അമേരിക്കയുമായി സമനിലയിലായ വെയ്ല്‍സിനെ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് ഈ തോല്‍വി.

ആദ്യം പുറത്തുപോകുന്ന ടീമായെങ്കിലും സെനഗലിന് എതിരെ ഗോളടിച്ച്  ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ചതിന്റെ സന്തോഷത്തിലാണ് ആതിഥേയരായ ഖത്തറിന്റെ കളിക്കാര്‍ കാണികളുടെ കൂട്ടത്തിലേക്ക് പോകുന്നത്. മുഹമ്മദ് മുന്താരിയാണ് ഖത്തറിെന കായികചരിത്രത്തില്‍ ഇടംപിടിച്ച ഗോളടിച്ചത്. വഴിവെച്ചത് ഇസ്മായില്‍ മുഹമ്മദിന്റെ ഉഗ്രന്‍ പാസും. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം കാട്ടിയ ആഫ്രിക്കന്‍ കരുത്തന്‍മാരുടെ ഗോളുകടിച്ചത് ബോലായെ ദിയ, ഫമാറ ദിദിയു, ബംബാ ഡിയെങ്ങ് എന്നിവര്‍. ഖത്തറിന്റെ പുറത്തുപോക്ക് ഉറപ്പാക്കിയത് മറ്റൊരുമത്സരത്തിന്റെ ഫലം കൂടിയാണ്. നെതര്‍ലന്‍ഡ്‌സ് ഇക്വഡോര്‍ മത്സരം സമനിലയിലായത്. കളി തുടങ്ങി ആറാം മിനിറ്റില്‍ ഗാക്‌പോ നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചു.

ഗോളിന് വഴിവെച്ചത് ഡേവി ക്ലാസന്റെ പാസ്. രണ്ടാംപകുതിയില്‍ നായകന്‍ ഇന്നെര്‍ വലെന്‍സിയയിലൂടെ ഇക്വഡോര്‍ തിരിച്ചടിച്ചു. പെര്‍വിസ് എസ്തുപിനാന്റെ ഷോട്ട് നെതര്‍ലന്‍ഡ്‌സ് ഗോളി തട്ടിയകറ്റിയെങ്കിലും അത് കൈപ്പറ്റിയ വലെന്‍സിയ തെറ്റില്ലാതെ പന്ത് വലയിലെത്തിച്ചു. വീണ്ടും വലെന്‍സിയ ഭംഗിയാര്‍ന്ന മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. നെതര്‍ലന്‍ഡ്‌സിനെ ഇക്വഡോര്‍ തളച്ചതു പോലെ തന്നെ ഞെട്ടിക്കുന്നതായി അമേരിക്ക ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതും. പ്രതിരോധത്തിലൂന്നിക്കളിച്ച അമേരിക്കയുടെ കരുതലില്‍ തട്ടി ഇംഗ്ലണ്ടിന്റെ പല മുന്നേറ്റങ്ങളും നിന്നു. ഇറാനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആവേശവും ആത്മവിശ്വാസവുമായി എത്തുന്ന എതിര്‍ടീമിനെ കുറിച്ച് ക്യതമായി ഗൃഹപാഠം ചെയ്ത് വന്നതിന്റെ ഗുണം. ഇടക്ക് വിറപ്പിക്കാനും അമേരിക്കക്കായി. പക്ഷേ പിക്ഫഡ് കരുത്തായി നിന്നു.

ഫുട്‌ബോള്‍ പ്രമേകിളെ അമ്പരപ്പിച്ച ചില സമനിലകളേക്കാള്‍ ഉജ്വലമായിരുന്നു ഇറാന്‍ നേടിയ വിജയം. അത് വെയ്ല്‍സിനെ തോല്‍പിച്ചതു കൊണ്ടോ, ഏഷ്യന്‍ കരുത്ത് കാട്ടിയതു കൊണ്ടോ മാത്രമല്ല. ആ ടീം കാണിച്ച മത്സരവീര്യം സമാനതകള്‍ ഇല്ലാത്തതാണ്. നാട്ടില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ദേശീയഗാനത്തിന് ചുണ്ടനക്കാതെ നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് അവര്‍. നാട്ടിലെത്തുമ്പോള്‍ എന്ത് എന്നത് വലിയ ചോദ്യചിഹ്മായി മുന്നില്‍ നില്‍ക്കുന്നവരാണ് അവര്‍. നാട്ടില്‍ ഓറോ ദിവസവും ചോര ചിന്തുന്നത് മാനസികസമ്മര്‍ദമേറ്റുന്നവരാണ് അവര്‍. നാട്ടിലെ പ്രതിഷേധത്തിലെ അലകള്‍ ലോകമെമ്പാടും അലയടികളായി ഉയരുന്നത് അറിയുന്നവരാണ് അവര്‍. നീതിനിഷേധത്തില്‍ പ്രതിഷേധത്തിന്റെ കനലുകള്‍ നെഞ്ചിലേറ്റുന്നവരാണ് അവര്‍. 

അവര്‍ പതിനൊന്നുപേരും ഫുട്‌ബോള്‍ കളിക്കുന്നത് നെഞ്ചിനകത്തും നാട്ടിലും പുറത്തുമെല്ലാം എരിയുന്ന പോരാട്ടത്തിന്റെ യുദ്ധഭൂമിയില്‍ നിന്നാണ്. എന്നിട്ടും അവര്‍ കളിച്ചു. നന്നായി കളിച്ചു. ജയിച്ചു. അത് ആ ടീമിന്റെ മാത്രം വിജയമല്ല. സ്‌പോര്‍ട്‌സിന്റെ, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അതിരുകളില്ലാത്ത വിഭജനങ്ങളില്ലാത്ത വീര്യത്തിന്റെ ഐക്യത്തിന്റെ കൂടി വിജയമാണ്. ഹജ്‌സാഫിക്കും കൂട്ടര്‍ക്കും സലാം. ഇറാന്‍ നേടിയ വിജയം അത്യുജ്വലം. അത് വെയ്ല്‍സിനെ തോല്‍പിച്ചതു കൊണ്ടോ, ഏഷ്യന്‍ കരുത്ത് കാട്ടിയതു കൊണ്ടോ മാത്രമല്ല. ആ ടീം കാണിച്ച മത്സരവീര്യം സമാനതകള്‍ ഇല്ലാത്തതാണ്. 

നാട്ടില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ദേശീയഗാനത്തിന് ചുണ്ടനക്കാതെ നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് അവര്‍. നാട്ടിലെത്തുമ്പോള്‍ എന്ത് എന്നത് വലിയ ചോദ്യചിഹ്മായി മുന്നില്‍ നില്‍ക്കുന്നവരാണ് അവര്‍. നാട്ടില്‍ ഓറോ ദിവസവും ചോര ചിന്തുന്നത് മാനസികസമ്മര്‍ദമേറ്റുന്നവരാണ് അവര്‍. നാട്ടിലെ പ്രതിഷേധത്തിലെ അലകള്‍ ലോകമെമ്പാടും അലയടികളായി ഉയരുന്നത് അറിയുന്നവരാണ് അവര്‍. നീതിനിഷേധത്തില്‍ പ്രതിഷേധത്തിന്റെ കനലുകള്‍ നെഞ്ചിലേറ്റുന്നവരാണ് അവര്‍. അവര്‍ പതിനൊന്നുപേരും ഫുട്‌ബോള്‍ കളിക്കുന്നത് നെഞ്ചിനകത്തും നാട്ടിലും പുറത്തുമെല്ലാം എരിയുന്ന പോരാട്ടത്തിന്റെ യുദ്ധഭൂമിയില്‍ നിന്നാണ്. എന്നിട്ടും അവര്‍ കളിച്ചു. നന്നായി കളിച്ചു. ജയിച്ചു. അത് ആ ടീമിന്റെ മാത്രം വിജയമല്ല. സ്‌പോര്‍ട്‌സിന്റെ, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അതിരുകളില്ലാത്ത വിഭജനങ്ങളില്ലാത്ത വീര്യത്തിന്റെ ഐക്യത്തിന്റെ കൂടി വിജയമാണ്. ഹജ്‌സാഫിക്കും കൂട്ടര്‍ക്കും സലാം.

click me!