വിധിയെഴുതി രാഹുല്‍ ഭേക്കേയുടെ ഹെഡര്‍; ബെംഗളൂരുവിന് ഐഎസ്എല്‍ കിരീടം

By Web TeamFirst Published Mar 17, 2019, 10:14 PM IST
Highlights

എഫ്‌സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍ ബെംഗളൂരു വീഴ്‌ത്തുകയായിരുന്നു. 

മുംബൈ: ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ വീറും വാശിയും എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട കലാശപ്പോരില്‍ ബെംഗളൂരു എഫ്‌സിക്ക് കിരീടം. എഫ്‌സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍ ബെംഗളൂരു 1-0ന് വീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടമാണ് ബെംഗളൂരു ഇക്കുറി ഉയര്‍ത്തിയത്. 

118' GOOOAAAALLLLLL! STEALS THE SHOW IN THE DYING MINUTES.

Will that be 's winner?

BEN 1-0 GOA pic.twitter.com/9kKL5woAgC

— Indian Super League (@IndSuperLeague)

118' GOAAAAALLL!! GUESS WHO! loops a header over Naveen Kumar from Dimas' corner and the Blues have the lead! 1-0. pic.twitter.com/Ky0m4f0MUq

— Bengaluru FC (@bengalurufc)

⭐️⭐️⭐️ ಬೆಂಗಳೂರು, ಇನ್ನೊಂದ್ದು ಸಿಕ್ಕಿದೇ!

Bengaluru, we've put another star on that crest! pic.twitter.com/qqjGxngEwd

— Bengaluru FC (@bengalurufc)

മുംബൈ ഫുട്ബോള്‍ അരീനയില്‍ ആദ്യ 90 മിനുറ്റും ഗോള്‍രഹിതമായിരുന്നു. ഇതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയത്തിന്‍റെ ആദ്യ പകുതിയുടെ അവസാനം ബെംഗളൂരുവിന്‍റെ മിക്കുവിനെ ഫൗള്‍ ചെയ്തതിന് ജാഹൂവിന് ചുവപ്പ് കാര്‍ഡ് കിട്ടി. ഇതോടെ ഗോവ 10 പേരായി ചുരുങ്ങി. എന്നാല്‍ എക്‌സ്‌ട്രാ ടൈമിന് വിസില്‍ വീഴാന്‍ മൂന്ന് മിനുറ്റ് മാത്രം ശേഷിക്കേ രാഹുല്‍ ഭേക്കേ നീലപ്പടയ്ക്ക് ആദ്യ കിരീടം സമ്മാനിച്ചു. 

Congratulations, on becoming the . 🤩 pic.twitter.com/J3i113PTdW

— Indian Super League (@IndSuperLeague)
click me!